കാശ്മീർ സംഘർഷത്തിൽ മരണം 21 ആയി

ജമ്മുകാശ്മീരിൽ ഹിസ്ബുൾ കമാൻഡറെ സൈന്യം വധിച്ചതിനെ തുടർന്നുണ്ടായ സംഘർഷത്തിൽ മരണം 21 ആയി. സംസ്ഥാനത്തെ 10 ജില്ലകളിലും നിരോധനാജ്ഞ തുടരുകയാണ്. വിഘടവാദികൾ ആഹ്വാനം ചെയ്ത ഹർത്താലും തുടരുകയാണ്. കാശ്മരിലെ ജനജീവിതം കൂടുതൽ ദുസ്സഹമാക്കുകയാണ് സംഘർഷം.

ജമ്മു ബേസ് ക്യാമ്പിൽനിന്നുള്ള അമർനാഥ് യാത്ര ഭാഗികമായി പുനരാരംഭിച്ചിട്ടുണ്ട്. എന്നാൽ സംഘർഷം ശക്തമായതിനെ തുടർന്ന് ഇന്ന് തീർത്ഥാടകരെ കടത്തിവിടുന്നില്ല. സുരക്ഷാ പ്രശ്‌നം കണക്കിലെടുത്താണ് തീരുമാനം. ഇന്റർനെറ്റ് സൗകര്യവും ട്രെയിൻ ഗതാഗതവും ഇതുവരെയും പുന:സ്ഥാപിച്ചിട്ടില്ല.

അതേസമയം ഹിസ്ബുൾ കമാൻഡർ ബുർഹാൻവാണിയെ സൈന്യം വധിച്ചത് കടുത്ത മനുഷ്യാവകാശ ലംഘനമാണെന്നും ജമ്മുകാശ്മീരിൽ ഹിതപരിശോധന ആവശ്യമാണെന്നും പാക്കിസ്ഥാൻ വിദേശകാര്യമന്ത്രാലയം ആവശ്യപ്പെട്ടു.

NO COMMENTS

LEAVE A REPLY