കാസർഗോഡ് നിന്ന് കാണാതായ ഒരാളെ മുംബൈൽ പിടികൂടി

കാസർഗോഡ് നിന്ന് ദുരൂഹ സാഹചര്യത്തിൽ കാണാതായ ഒരാളെ മുംബൈൽ പിടികൂടി. കാസർഗോഡ് തെക്കേ തൃക്കരിപ്പൂർ ബാക്കിരിമുക്കിലെ എളംപച്ചി സ്വദേശി ഫിറോസ് ഖാനെയാണ് മുംബൈൽനിന്ന് പിടികൂടിയത്. കേന്ദ്ര ഇന്റലിജൻസ് സംഘമാണ് ഇയാളെ പിടികൂടിയത്.

ഒരാഴ്ച മുമ്പ് ഇയാൾ വീട്ടിലേക്ക് വിളിച്ചിരുന്നു. മൊബൈൽ ടവർ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിനൊടുവിലാണ് ഇയാളെ മുംബൈൽനിന്ന് പിടികൂടിയത്. കാസർഗോഡ് നിന്ന് 17 പേരെയാണ് കാണാതായത്. ഇതിൽ ഒരാളാണ് ഫിറോസ്.

വീട്ടിലേക്ക് വിളിച്ച ഫിറോസ് താൻ ഇസ്ലാമിക് രാജ്യത്തിലേക്ക് പോകാനുള്ള തയ്യാറെടുപ്പിലാണെന്നും എന്നാൽ ഇപ്പോൾ മുംബൈൽ ഉണ്ടെന്നും അറിയിക്കുകയായിരുന്നു. കൂടെ ഉള്ളവർ സിറിയയിലാണെന്നും ഇയാൾ പറഞ്ഞിരുന്നു. ബന്ധുക്കൾ നൽകിയ ഈ വിവരങ്ങളുടെ അടിസ്താനത്തിലാണ് ഇയാളെ പിടികൂടാനായത്.

എന്നാൽ കാസർഗോഡ് നിന്ന് കാണാതായ 15 പേരിൽ 12 പേർ ഇറാനിലെത്തിയതായി കേരളാപോലീസിന് വിവരം ലഭിച്ചതായും റിപ്പോർട്ടുണ്ട്. ബംഗളുരു, മുംബൈ, ഹൈദരാബാദ് എന്നിവിടങ്ങളിൽനിന്നാണ് സംഘം യാത്ര തിരിച്ചത്. കോഴിക്കോടുള്ള യാത്രാ ഏജൻസിയാണ് രേഖകൾ തയ്യാറാക്കി നൽകിയത്. വിഷയത്തിൽ കൂടുതൽ അന്വേഷണം വേണമെന്ന് ഡി ജി പി ലോക്‌സാഥ് ബെഹ്‌റ ഇന്നലെ വ്യക്തമാക്കിയിരുന്നു. അന്വേഷണത്തെ കുറിച്ച് കൂടുതൽ വിവരങ്ങൾ പുറത്തുവിടാൻ പോലീസോ ദേശീയ ഏജൻസികളോ തയ്യാറായിട്ടില്ല

NO COMMENTS

LEAVE A REPLY