ചുറ്റികകൊണ്ടടിച്ചിട്ടും കാര്യമില്ല, ഇത് പൊട്ടില്ല

ചില ഫോണുകളുണ്ട് കയ്യിൽനിന്ന് അറിയാതൊന്ന് താഴെ വീണാൽ മതി പൊട്ടിത്തകരാൻ. എന്നാൽ ഈ ഫോൺ ചുറ്റികകൊണ്ട് അടിച്ചാലും പൊട്ടില്ല. മോട്ടോറോളയുടെ പുതിയ മോഡലായ മോട്ടോ ജി 4 പ്ലസിന്റെ കരുത്ത് കാട്ടുന്ന വീഡിയോ ഇപ്പോൾ ഓൺലൈനിൽ വൈറലാണ്.

ചുറ്റികകൊണ്ട് അടിച്ചിട്ടും പൊട്ടുന്നില്ല എന്നു മാത്രമല്ല ഒരു പോറൽപോലും എൽക്കുന്നുമില്ല. ചുറ്റികയ്ക്ക് പുറമേ സ്‌ക്രൂഡ്രൈവർ, സ്പാനർ എന്നിവ കൊണ്ടും മോഡി ജി 4 പ്ലസിന് മുകളിൽ അടിക്കുന്നതായും വീഡിയോയിൽ കാണാം.

5.5 ഇഞ്ച് ഡിസ്‌പ്ലേയുള്ള ഫോണിന് 3000 എംഎച്ച് ബാറ്ററി ഉണ്ട്. 15 മുനുട്ടുകൊണ്ട് ആറ് മണിക്കൂറിലേക്കുള്ള ചാർജ് ഉണ്ടാകും. ഈ ടർബോ ചാർജർ ആണ് ഫോണിന്റെ പ്രധാന പ്രത്യേകത. 13 മെഗാ പിക്‌സൽ മുൻ ക്യാമറയും 5 മെഗാ പിക്‌സൽ പിൻക്യാമറയും ഫോണിന്റെ പ്രത്യേകതയാണ്. ഫിംഗപർ പ്രിന്റ് സെൻസറും 16 മെഗാ പിക്‌സൽ ക്യാമറയും മോഡോ ജി 4 പ്ലസിന്റെ ആകർഷണീയത.

NO COMMENTS

LEAVE A REPLY