സെക്രട്ടേറിയേറ്റ് വരെ അനധികൃതം; സി എ ജി റിപ്പോർട്ട് പുറത്ത്

secretariate

സംസ്ഥാനത്ത് വ്യാപകമായി അനധികൃത നിർമ്മാണങ്ങൾ നടന്നതായി സി എ ജി റിപ്പോർട്ട്. പാറ്റൂരിൽ വീഴ്ച പറ്റിയതായി റിപ്പോർട്ടിൽ പറയുന്നു. ഹൈക്കോടതി നിർദ്ദേശിച്ചിട്ടും അനധികൃത നിർമ്മാണം അവസാനിപ്പിച്ചില്ല. അനുമതിയില്ലാതെ നിർമ്മാണം തുടരുകയായിരുന്നു.

പാറ്റൂരിൽ ഒമ്പത് നില കെട്ടിടം പണിതപ്പോൾ കോർപ്പറേഷനെ അറിയിച്ചില്ല. വിഴിഞ്ഞത്തും വേളിയിലും നിയമ വിരുദ്ധമായ നിർമ്മാണങ്ങൾ നടന്നു. തീരദേശ പരിപാലന ചട്ടങ്ങൾ പാലിക്കാതെയുള്ള നിർമ്മാണ പ്രവർത്തനങ്ങളാണ് ഇവിടെയെല്ലാം അരങ്ങേറിയത്. തൃശ്ശൂർ ജൂബിലി ആശുപത്രിയിലെ നിർമ്മാണങ്ങൾക്കും അനുമതി വാങ്ങിയിരുന്നില്ല.

അനധികൃത നിർമ്മാണങ്ങൾ കോർപ്പറേഷനോ സർക്കാരോ തടഞ്ഞില്ലെന്നും സിഎജി റിപ്പോർട്ടിൽ വ്യക്തമാക്കുന്നു. സൊക്രട്ടേറിയേറ്റ് അനെക്‌സ് നിർമ്മാണത്തിലടക്കം ക്രമക്കേട് നടന്നിട്ടുണ്ടെന്നും റിപ്പോർട്ട്. കിംസിലെ നടപ്പാലത്തിന്റെ നിർമ്മാണവും യാതൊരു നിയമവും പാലിക്കാതെയാണെന്നും റിപ്പോർട്ട് പറയുന്നു.

NO COMMENTS

LEAVE A REPLY