പുറ്റിങ്ങൽ അപകടം; മുഴുവൻ പ്രതികൾക്കും ജാമ്യം

puttingal

പുറ്റിങ്ങൾ വെടിക്കെട്ട് ദുരന്തത്തിലെ മുഴുവൻ പ്രതികൾക്കും ഹൈക്കോടതി ജാമ്യം അനുവദിച്ചു. ജസ്റ്റിസ് പി ഉബൈദാണ് കർശന ഉപാധികളോടെ പ്രതികൾക്ക് ജാമ്യം അനുവദിച്ചത്.

സംഭവം നടന്ന് മൂന്ന് മാസം പിന്നിട്ടിട്ടും കുറ്റപത്രം സമർപ്പിക്കാത്ത സാഹചര്യത്തിലാ ണ് മുഴുവൻ പ്രതികൾക്കും ജാമ്യം അനുവദിച്ചത്. കേസിലെ 43 പ്രതികൾക്ക് നേരത്തെ ജാമ്യം ലഭിച്ചിരുന്നു. നേരത്തേ ഇവർ ജാമ്യാപേക്ഷ നൽകിയിരുന്നെങ്കിലും ഹൈക്കോടതി തള്ളുകയായിരുന്നു.

ഏപ്രിൽ 10 ഞായറാഴ്ച പുലർച്ചെയാണ് പുറ്റിങ്ങൽ വെടിക്കെട്ടപകടം നടന്നത്. അപകടത്തിൽ 110 പേർ കൊല്ലപ്പെടുകയും ആയിരത്തിലേറെ പേർക്ക് പരിക്കേൽക്കുകയും ചെയ്തിരുന്നു.

NO COMMENTS

LEAVE A REPLY