ശബരിമല സ്ത്രീ പ്രവേശനം; ഹരജി സുപ്രീംകോടതി ഇന്ന് പരിഗണിക്കും

ശബരിമലയിൽ പ്രായ വ്യത്യാസമില്ലാതെ സ്ത്രീകളെ പ്രവേശിപ്പിക്കണമെന്നാവശ്യ പ്പെട്ടുള്ള ഹരജി സുപ്രീംകോടതി ഇന്ന് പരിഗണിക്കും. സ്ത്രീ പ്രവേശനത്തിൽ പിണറായി സർക്കാരിന്റെ നിലപാടും ഇന്ന് കോടതിയെ അറിയിച്ചേക്കും. ഇക്കാര്യത്തിൽ പരിശോധനകൾക്ക് ശേഷം മാത്രമേ തീരുമാനം എടുക്കൂ എന്ന് മുഖ്യമന്ത്രി നേരത്തേ വ്യക്തമാക്കിയിരുന്നു.

ശബരിമലയിലെ ക്ഷേത്രപ്രവേശന വിഷയം അഞ്ചംഗ ഭരണഘടനബഞ്ചിന്റെ പരിഗണനയ്ക്ക് വിടണമെന്ന് ദേവസ്വം ബോർഡ് ആവശ്യപ്പെട്ടിരുന്നു. എന്നാൽ ഈ ആവശ്യം സുപ്രീംകോടതി തള്ളുകയായിരുന്നു.

ഇപ്പോഴത്തെ സാഹചര്യത്തിൽ ദേവസ്വം ബോർഡിന്റെ ആവശ്യം പരിഗണിക്കാനാവില്ലെന്നായിരുന്നു കോടതി നിലപാട്. അമിക്കസ് ക്യൂറി രാമമൂർത്തിയും ഇതേ കാര്യം ആവശ്യപ്പെട്ടിരുന്നു.

ക്ഷേത്രത്തിൽ സ്ത്രീകൾ പ്രവേശിക്കുന്നതിന് വിലക്കില്ലെന്ന ബോംബെ ഹൈക്കോടതി വിധി ഉത്തരവിന്റെ പശ്ചാത്തലത്തിലാണ് ശബരിമലയിലെ സ്ത്രീ പ്രവേശനത്തിനായി സുപ്രീം കോടതിയിൽ ഹരജി സമർപ്പിച്ചിരിക്കുന്നത്.

എന്നാൽ ഭരണഘടനാ സാധുതയില്ലാതെ സ്ത്രീകളെ ക്ഷേത്രങ്ങളിൽനിന്ന് വിലക്കാനാവില്ലെന്ന് നേരത്തേ സുപ്രീംകോടതി നിരീക്ഷിച്ചിരുന്നു. എന്നാൽ ആചാരങ്ങൾ മതങ്ങളുമായി ബന്ധപ്പെട്ടതാണെന്ന് ശബരിമല ദേവസ്വം ബോർഡിന്റെ നിലപാട്.

⇦ വാർത്തകൾ അറിയൂ ഫേസ്ബുക്കിലൂടെ!!! നിങ്ങളുടെ ഫേസ്ബുക്കിൽ Latest News updates ലഭിക്കുവാൻ 24 News ഒഫിഷ്യൽ ഫേസ്ബുക്ക് പേജ് like ചെയ്യുക.
youtube subcribe
SHARE