Advertisement

ആലപ്പുഴക്കാർക്ക് അഭിമാനിക്കാം

July 12, 2016
Google News 1 minute Read

 

പ്രകൃതിരമണീയത നിറഞ്ഞ വിനോദസഞ്ചാരകേന്ദ്രം മാത്രമല്ല ഇനി ആലപ്പുഴ. കിഴക്കിന്റെ വെനീസ് ഇന്ത്യയിലെ ഏറ്റവും വൃത്തിയുള്ള നഗരം എന്ന ബഹുമതിയും സ്വന്തമാക്കിയിരിക്കുന്നു.ആലപ്പുഴയ്‌ക്കൊപ്പം പട്ടികയിൽ ഇടം പിടിച്ചിരിക്കുന്നത് മൈസൂറും പനാജിയുമാണ്.
സെന്റർ ഫേർ സയൻസ് ആന്റ് എൻവയോൺമെന്റ് നടത്തിയ സർവ്വേയിലാണ് ഏറ്റവും വൃത്തിയുള്ള നഗരമായി ആലപ്പുഴയെ തെരഞ്ഞെടുത്തത്. നോട്ട് ഇൻ മൈ ബാക്ക് യാർഡ് എന്ന പേരിൽ പുറത്തിറക്കിയ സർവ്വേറിപ്പോർട്ടിൽ ആലപ്പുഴയെ തെരഞ്ഞെടുക്കാനുള്ള കാരണങ്ങൾ വിവരിച്ചിട്ടുണ്ട്.

ആലപ്പുഴയിൽ ഗ്രാമസഭകൾ ഒത്തുചേർന്നാണ് മാലിന്യ ശേഖരണവുൂം ഖരമാലിന്യസംസ്‌കരണവും നടത്തുന്നത്.മാലിന്യം ഉറവിടത്തിൽ തന്നെ ഇല്ലാതാക്കുക എന്ന രീതിയാണ് അവർ സ്വീകരിച്ചത്.ഇതിൽ നിന്ന് ജൈവവളം ഉണ്ടാക്കാനും അത് വിറ്റ് പണം സമ്പാദിക്കാനും അവർക്കായി.

നഗരങ്ങളിലെ മാലിന്യത്തിന്റെ കണക്കെടുപ്പ് നടത്തിയത് പത്തുവർശം മുമ്പായിരുന്നു.ജനസംഖ്യക്ക് ആനുപാതികമായി ഇത് പുനർനിർണയിക്കുകയും ചെയ്തിരുന്നു.2009ലെ കണക്കനുലസരിച്ച് ഇന്ത്യൻ നഗരങ്ങളെല്ലാം കൂടി 80,000 മെട്രിക് ടൺ മാലിന്യമാണ് പ്രതിദിനം ഉല്പാദിപ്പിക്കുന്നത്.2047 ആകുമ്പോഴേക്കും ഇത് 260 മില്ല്യൺ ടൺ ആകും. മാലിന്യങ്ങൾ മറവ് ചെയ്യാൻ അന്ന് ആവശ്യമായി വരിക 1400 ചതുരശ്ര കി.മീ സ്ഥലം ആവും. അതായത് ഹൈദരാബാദ്,ചെന്നൈ,മുംബൈ എന്നീ നഗരങ്ങളെല്ലാം കൂടി ചേർത്തുവയ്ക്കുന്നത്ര സ്ഥലം!!

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here