വള്ളം മറിഞ്ഞ് മത്സ്യതൊഴിലാളികൾ മരിച്ചു

കൊല്ലത്ത് മത്സ്യ ബന്ധനത്തിനിറങ്ങിയ വള്ളം മറിഞ്ഞ് രണ്ട് തൊഴിലാളികൾ മരിച്ചു. കരുനാഗപ്പള്ളി പുത്തൻതുറ സ്വദേശികളായ ഡാനി, ക്രിസ്റ്റഫർ എന്നിവരാണ് മരിച്ചത്. അപകടത്തിൽനിന്ന് രക്ഷപ്പെട്ട മൂന്ന് പേർ കൊല്ലം ജില്ലാ ആശുപത്രിയിൽ ചികിത്സയിലാണ്. ഇവരുടെ നില ഗുരുതരമാണെന്ന ആശുപത്പത്രി അധികൃതർ അറിയിച്ചു.

കൊല്ലം ശക്തികുളങ്ങളരയിൽ അതിശക്തമായ കാറ്റിലും മഴയിലും പെട്ടാണ് വള്ളം മുങ്ങിയത്. ട്രോളിങ്ങ് നിരോധനമുള്ളതിനാൽ ചെറിയ വള്ളങ്ങൾ മാത്രമാണ് കടലിൽ പോകുന്നത്.

ഇന്നലെ രാത്രി ഉണ്ണിക്കുട്ടൻ എന്ന വള്ളത്തിൽ പോയ സംഘമാണ് അപകടത്തിൽ പെട്ടത്. പരിക്കുകളോടെ രക്ഷപ്പെട്ടവർ അപകടത്തിൽ പെട്ട വള്ളത്തിൽ തൂങ്ങികിടക്കുകയായിരുന്നു. മരച്ചവരുടെ മൃതദേഹം കൊല്ലം ജില്ലാ ആശുപത്രിയിൽ സൂക്ഷിച്ചിരിക്കുകയാണ്.

വള്ളം മറിഞ്ഞതിൽ കൂടുതൽ വള്ളങ്ങൾ നിരീക്ഷണത്തിലാണെന്ന് കോസ്റ്റ് ഗാർഡ് അധികൃതർ അറിയിച്ചു

⇦ വാർത്തകൾ അറിയൂ ഫേസ്ബുക്കിലൂടെ!!! നിങ്ങളുടെ ഫേസ്ബുക്കിൽ Latest News updates ലഭിക്കുവാൻ 24 News ഒഫിഷ്യൽ ഫേസ്ബുക്ക് പേജ് like ചെയ്യുക.
Click here to download Firstnews
SHARE