ഫോട്ടോഷോപ്പ് അല്ല,ശരിക്കും കെട്ടിയിട്ടതാ!!

0

 

ഒരു പാമ്പ് നിങ്ങളെ കടിച്ചാൽ എന്തു ചെയ്യും. ഉടനടി വിഷം ഇറക്കാനുള്ള ചികിത്സ തേടും. പാമ്പിനെ അടിച്ചുകൊല്ലാനും സാധ്യതയുണ്ട്. എന്നാൽ,അതേ പാമ്പിനെ പിടികൂടി ജീവനോടെ ശിക്ഷിക്കാമെന്ന് വിചാരിക്കുമോ?

ഛത്തീസ്ഗഡിലെ ലാൽഹരി ലാൽ എന്ന കർഷകന്റെ ചിന്ത ആ വഴിക്കാണ് പോയത്. തന്നെ കടിച്ച പാമ്പിനെ കക്ഷി ഒട്ടു മടികൂടാതെ പിടിച്ചോണ്ട് വീട്ടിലേക്ക് കൊണ്ടുപോന്നു. മൂർഖനല്ലേ എന്നു കരുതി കൊല്ലാനൊന്നും ഹരിക്ക് തോന്നിയില്ല. പകരം,വീട്ടുമുറ്റത്ത് കെട്ടിയിട്ടു.

പാമ്പിന് കൃത്യമായി വെള്ളവും ഭക്ഷണവും ഒക്കെ നല്കുന്നുണ്ട്.ഇഴഞ്ഞുനടക്കാനുള്ള സൗകര്യവും ഒരുക്കിയിട്ടുണ്ട്.ഈ വിചിത്ര ശിക്ഷ കേട്ടറിഞ്ഞ് നിരവധി പേരാണ് പാമ്പിനെ കാണാൻ എത്തുന്നത്.

Comments

comments

youtube subcribe