ഇസ്ലാം പണ്ഡിതൻ സാക്കിർ നായിക്കിന് ക്ലീൻ ചിറ്റ്

ഭീകരാക്രമണങ്ങളിലേക്ക് യുവാക്കളെ നയിക്കുന്ന പ്രസംഗങ്ങൾ നടത്തിയെന്ന പേരിൽ വിമർശനങ്ങൾ ഉയരുന്ന സാഹചര്യത്തിൽ സാക്കിർ നായിക്കിന് ക്ലീൻ ചിറ്റ്. മഹാരാഷ്ട്ര ഇന്റലിജൻസ് ഡിപ്പാർട്മെന്റാണ് ധാക്ക ഭീകരാക്രമണത്തിന്റെ പേരിലടക്കം വിവാദമായിരിക്കുന്ന സാക്കിർ നായിക്കിന് ക്ലീൻ ചിറ്റ് നലർകിയിരിക്കുന്നത്.
സാക്കിർ നായിക്കിനെതിരെ നിലവിൽ കേസുകളൊന്നും ഇല്ല. അതുകൊണ്ടുതന്നെ അദ്ദേഹം ഇന്ത്യയിലെത്തിയാൽ അറെസ്റ്റ് ചെയ്യേണ്ടതില്ലെന്നും ഇന്റലിജൻസ് വൃത്തങ്ങൾ വ്യക്തമാക്കിയതായി ദ ഹിന്ദു റിപ്പോർട്ട് ചെയ്യുന്നു.
മഹാരാഷ്ട്ര സർക്കാരിന്റെ നിർദ്ദേശ പ്രകാരം ഇന്റലിജൻസ് വിഭാഗം സാക്കിർ നായിക്കിന്റെ പ്രവർത്തനങ്ങൾ നിരീക്ഷിച്ചുവരികയാണ്. ഇവരാണ് നായിക്കിനെ അറെസ്റ്റ് ചെയ്യേണ്ടതില്ലെന്ന് അറിയിച്ചിരിക്കുന്നത്.
ഇന്ത്യയ്ക്ക് അകത്തും പുറത്തുമായി സാക്കിർ നായിക്ക് പ്രസംഗിക്കുന്നതിന്റെ യൂട്യൂബ് വീഡിയോ പരിശോധിച്ചതിന് ശേഷമാണ് ഇന്റലിജൻസ് ഈ നിലപാടിലെത്തിയിരിക്കുന്നത്.
ധാക്കയിയിൽ നടന്ന ഭീകരാക്രമണങ്ങൾക്ക് സാക്കിർ നായിക്കിന്റെ പ്രസംഗങ്ങൾ കാരണമായെന്ന് ചൂണ്ടിക്കാട്ടി അദ്ദേഹത്തിന്റെ പ്രസംഗങ്ങൾ സംപ്രേക്ഷണം ചെയ്യുന്ന പീസ് ടി വി രാജ്യത്ത് നിരോധിച്ചിരുന്നു.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here