ദീപ്തി ഐ.പി.എസ് ഇനി എസ്.ഐ

പരസ്പരത്തിലെ ദീപ്തി ഐപിഎസിന് അസിസ്റ്റന്റ് സബ് ഇൻസ്‌പെക്ടറായി സ്ഥാന ചലനം. എസ്‌ഐ ആയി ഡീ പ്രമോഷൻ അല്ല ടെലിവിഷനിൽ നിന്ന് വെള്ളിത്തിരയിലേക്കുള്ള പ്രമോഷനാണ് ദീപ്തി ഐ പി എസ് എന്ന ഗായത്രിയ്ക്ക് ലഭിച്ചിരിക്കുന്നത്.

സീരിയൽ രംഗത്തുനിന്ന് സിനിമയിലേക്കുള്ള ചുവടുമാറ്റവും പോലീസ് വേഷത്തിലാണെന്നതാണ് പ്രത്യേകത. ഐപിഎസുകാരിയായൊന്നുമല്ല.
ചന്ദ്ര ശിവകുമാർ എന്ന അസിസ്റ്റന്റ് സബ് ഇൻസ്‌പെക്ടറായിട്ടാണ് സിനിമയിലേക്കുള്ള ഗായത്രിയുടെ അരങ്ങേറ്റം

‘സർവോപരി പാലാക്കാരൻ’ എന്ന ചിത്രത്തിലുടെയാണ് ഗായത്രി വെള്ളിത്തിരയിലേക്ക് എത്തുന്നത്. വേണുഗോപനാണ് ചിത്രം സംവിധാനം ചെയ്യുന്നത്. അനൂപ് മേനോൻ, അപർണ ബാലമുരളി, അനു സിതാര തുടങ്ങിയവരും ചിത്രത്തിലുണ്ട്.

സിനിമയിൽനിന്ന് മുമ്പും ഓഫറുകൾ വന്നിരുന്നു. എന്നാൽ സീരിയൽ ഷെഡ്യൂൾ ഡേറ്റുമായി യോജിച്ചുപോകാനാവാത്തതിനാലാണ് പല പ്രൊജക്ടുകളും ഉപേക്ഷിച്ചതെന്ന് ഗായത്രി പറഞ്ഞു.

പല ചിത്രത്തിലും പ്രധാനറോൾ എന്ന ഓഫറാണ് ലഭിച്ചത്. അതിന് 30 ദിവസത്തോളം ഡേറ്റ് നൽകേണ്ടിയും വരും. അപ്പോൾ സീരിയൽ ഡേറ്റുമായി ക്ലാഷാവുന്നതിനാൽ ഒഴിവാക്കുകയായിരുന്നു. എന്നാൽ പുതിയ ചിത്രത്തിൽ ചുരുക്കം ചില ദിവസങ്ങൾ മാത്രം മതി. അതുകൊണ്ടാണ് ചെയ്യാൻ തീരുമാനിച്ചതെന്നും ഗായത്രി

⇦ വാർത്തകൾ അറിയൂ ഫേസ്ബുക്കിലൂടെ!!! നിങ്ങളുടെ ഫേസ്ബുക്കിൽ Latest News updates ലഭിക്കുവാൻ 24 News ഒഫിഷ്യൽ ഫേസ്ബുക്ക് പേജ് like ചെയ്യുക.
Click here to download Firstnews
SHARE