ഗ്രീസ് എംബസി ചതിച്ചു. ഭര്‍ത്താവില്ലാതെ ഹണിമൂണ്‍ പോയി ഭാര്യ ‘മാതൃകയായി’!

ഭര്‍ത്താവില്ലാതെ ഒരു ഹണിമൂണ്‍! അതോ ലോകത്ത് ആര്‍ക്കും സംഭവിച്ച് കാണില്ല. എന്നാല്‍ പാക്കിസ്ഥാന്‍കാരി ഹുമ മോബിന് അങ്ങനെ ഒരു അവസ്ഥ വേണ്ടി വന്നു. ചതിച്ചത് ഗ്രീസ് എംബസിയാണ്. കാരണം പ്രണയിച്ച് വിവാഹിതരായ ഹുമ മോബിനും, അര്‍സലാന്‍ സെവര്‍ ബട്ടും പണ്ടേയ്ക്ക് പണ്ടേ തീരുമാനിച്ചടാണ് ഗ്രീസിലെക്ക് ഒരു ഹണിമൂണ്‍ ട്രിപ്പ്. എന്തുചെയ്യാം സമയമായപ്പോള്‍ അര്‍സലാനിന്റെ വിസയ്ക്ക് ഗ്രീസ് ‘ഗ്രീന്‍’ സിഗ്നല്‍ നല്‍കിയില്ല. ഹണിമൂണ്‍ റദ്ദാക്കാന്‍ തീരുമാനിച്ചെങ്കിലും ഇവര്‍ ബുക്ക് ചെയ്ത പണമടച്ച ഹോട്ടലും മറ്റും പണം തിരിച്ച് കൊടുക്കില്ലെന്ന് ഉറപ്പാകുകയും ചെയ്തു. അതോടെയാണ് ഈ ‘കടുംകൈയ്യുമായി’ ഹുമ ഇറങ്ങിത്തിരിച്ചത്. അര്‍സലാനിനുപകരം അര്‍സലാനിന്റെ മാതാപിതാക്കളെ കൂടെ കൂട്ടാന്‍ ഹുമ തീരുമാനിയ്ക്കുകയായിരുന്നു.
ഗ്രീസിലെത്തി ഹുമ എടുത്ത ചിത്രങ്ങളിലെല്ലാം ഹിമയുടെ പോസ് ഇങ്ങനെയായിരുന്നു, ഭര്‍ത്താവ് കൂടെയുണ്ടെന്നു കരുതി എടുത്ത ഈ ക്ലിക്കുകളാണ് സോഷ്യല്‍ മീഡിയയിലെ ഇപ്പോഴത്തെ ഹിറ്റ്.

ചിത്രങ്ങള്‍ കാണാം

 

⇦ വാർത്തകൾ അറിയൂ ഫേസ്ബുക്കിലൂടെ!!! നിങ്ങളുടെ ഫേസ്ബുക്കിൽ Latest News updates ലഭിക്കുവാൻ 24 News ഒഫിഷ്യൽ ഫേസ്ബുക്ക് പേജ് like ചെയ്യുക.
Click here to download Firstnews
SHARE