ഇനി അധികനാൾ കാത്തിരിക്കേണ്ട, കാബാലി റിലീസ് ഡേറ്റ് പ്രഖ്യാപിച്ചു

രജനികാന്തിന്റെ ബ്രഹ്മാണ്ഡ ചിത്രം കാബാലിയുടെ റിലീസിങ് ഡേറ്റ് പ്രഖ്യാപിച്ചു. സെൻസർ ബോർഡിന്റെ യു സർട്ടിഫിക്കറ്റ് കിട്ടിയതോടെയാണ് നിർമ്മാതാക്കൾ റിലീസിങ്ങ് ഡേറ്റ് പ്രഖ്യാപിച്ചത്.

ജൂലൈ 22 നാണ് ചിത്രം തിയേറ്ററുകളിലെത്തുക. ലോകമെമ്പാടും അയ്യായിരത്തോളം തീയേറ്ററുകളിലായാണ് പ്രദർശനം ഒരുക്കിയിരിക്കുന്നത്. കാബാലി ഫസ്റ്റ് പ്രിന്റിന് 152 മിനിറ്റാണ്‌ ദൈർഘ്യം.

ചിത്രത്തിന്റെ റിലീസ് ഡേറ്റിനെ കുറിച്ച് നിരവധി അഭ്യൂഹങ്ങൾ ഉണ്ടായിരുന്നു. ജൂലൈ ഒന്നിന് എത്തുമെന്ന് പരഞ്ഞിരുന്നെങ്കിലും പിന്നീട് റിലീസ് മാറ്റിവെക്കുകയായിരുന്നു.

കാബാലിയുടെ കേരളത്തിലെ വിതരണം നിർവ്വഹിക്കുന്നത് മോഹൻലാലിന്റെ മാക്‌സ് ലാബും ആന്റണി പെരുമ്പാവൂരിന്റെ ആശിർവാദ് സിനിമാസും ചേർന്നാണ്.

രജനിക്കൊപ്പം രാധികാ ആപ്‌തെ, കലൈയരശൻ, വിൻസ്റ്റൺ ചാവോ, ദിനേശ്, ധൻസിക, റിത്വിക എന്നിവർ ചിത്ത്രതിൽ അണിനിരക്കുന്നു. ഹിന്ദി, തെലുങ്ക്, മലയ് പതിപ്പുകളുമായാണ് കബാലി റിലീസിനൊരുങ്ങുന്നത്.

NO COMMENTS

LEAVE A REPLY