Advertisement

സ്ത്രീ വിരുദ്ധത; കസബയ്‌ക്കെതിരെ വനിതാ കമ്മീഷൻ

July 12, 2016
Google News 1 minute Read

സ്ത്രീ വിരുദ്ധതയുടെ പേരിൽ വിമർശിക്കപ്പെട്ട മമ്മൂട്ടി ചിത്രം കസബയ്‌ക്കെതിരെ വനിതാകമ്മീഷൻ നടപടി. സ്ത്രീകളുടെ അഭിമാനത്തിന് ക്ഷതമേൽപ്പിക്കുന്ന സംഭാഷണങ്ങൾ ഉൾപ്പെടുത്തിയതിനെതിരെ നടപടി എടുക്കുമെന്ന് സംസ്ഥാന വനിതാ കമ്മീഷൻ ചെയർപേഴ്‌സൺ കെ സി റോസക്കുട്ടി.

ചിത്രത്തിൽ ഒരു പൊലീസ് ഉദ്യോഗസ്ഥയോട് മറ്റൊരു പൊലീസ് ഓഫീസറായ മമ്മൂട്ടി അനാവശ്യമായ അശ്ലീല ഭാഷണം നടത്തുന്നത് ഞങ്ങളുടെ ശ്രദ്ധയിൽപ്പെട്ടിട്ടുണ്ട്. മറ്റനേകം സ്ത്രീവിരുദ്ധമായ സംഭാഷണങ്ങളുമുണ്ട് ചിത്രത്തിൽ. വിഷയം പരിശോധിച്ച് ആവശ്യമായ നടപടി സ്വീകരിക്കും.

–  കെ.സി.റോസക്കുട്ടി, സംസ്ഥാന വനിതാ കമ്മിഷൻ ചെയർപേഴ്‌സൺ

മ്മൂട്ടിയെപ്പോലെ അഭിനയ രംഗത്ത് ദീർഘകാല അനുഭവമുള്ള ഒരു നടൻ ഇത്തരം സംഭാഷണങ്ങൾ ഉപയോഗിക്കരുതായിരുന്നുവെന്ന് റോസക്കുട്ടി പറഞ്ഞു.

‘ഞാൻ ഇനിയും ചിത്രം കണ്ടിട്ടില്ല. പക്ഷേ ആരോപിക്കപ്പെടുന്നതുപോലെ മമ്മൂട്ടി സിനിമയിൽ എത്തരം സംഭാഷണങ്ങൾ പറഞ്ഞിട്ടുണ്ടെങ്കിൽ അത് അപലപനീയമാണ്. അദ്ദേഹം ഒരു മുതിർന്ന നടനും അറിയപ്പെടുന്ന താരവുമാണ്. അദ്ദേഹം അത്തരം അശ്ലീല സംഭാഷണങ്ങൾ പറയാൻ പാടില്ലായിരുന്നു. തിരക്കഥയിൽ ഉള്ളതായിരിക്കാമെങ്കിലും അദ്ദേഹത്തിന് അത് പറ്റില്ലെന്ന് പറയാമായിരുന്നു.’

വനിതാ കമ്മീഷൻ അംഗങ്ങൾ ചിത്രംകണ്ട് വിലയിരുത്തിയിതിനുശേഷം തുടർ നടപടികൾ സ്വീകരിക്കുമെന്നും വനിതാ കമ്മീഷൻ അധ്യക്ഷ പറഞ്ഞു. മമ്മൂട്ടി സഹപ്രവർത്തകയായ പൊലീസ് ഉദ്യോഗസ്ഥയുടെ അരക്കെട്ടിലെ ബെൽറ്റിൽ കടന്നുപിടിച്ച് അശ്ലീല ഭാഷണം നടത്തുന്ന രംഗമാണ് വനിതാ കമ്മീഷനെ നടപടിയ്ക്ക് പ്രേരിപ്പിച്ചത്. മാസമുറ തെറ്റിക്കാൻ തനിക്കാവുമെന്നാണ് നായകൻ ഘോഷിക്കുന്നത്.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here