താലികെട്ടുന്നതിന് തൊട്ട് മുമ്പ് വധു പോലീസ് സ്റ്റേഷനിലെത്തി.

താലികെട്ടുന്നതിന് തൊട്ട് മുമ്പ് മനസുമാറിയ വധു കതിര്‍മണ്ഡപത്തില്‍ നിന്ന് പോലീസ് സ്റ്റേഷനില്‍ പോയി. കൊടുങ്ങല്ലുര്‍ ശ്രീ കുരുംബ ഭഗവതി ക്ഷേത്രത്തിലാണ് സംഭവം നടന്നത്. താലികെട്ടിനുള്ള ഒരുക്കങ്ങള്‍ നടക്കുന്നതിനിടെയാണ് സംഭവം. വിവാഹസാരിയും സ്വര്‍ണ്ണാഭരണങ്ങളും ധരിച്ചെത്തിയ വധു എല്ലാവരുടേയും കണ്ണ് വെട്ടിച്ച് പോലീസ് സ്റ്റേഷനിലെത്തുകയായിരുന്നു. വിവാഹത്തിന് താല്‍പര്യമില്ലെന്ന് എസ് ഐ അറിയിച്ചു.. തുടര്‍ന്ന് എസ് ഐ വരന്റെ വീട്ടുകാരുമായി സംസാരിച്ച് വിവാഹം വേണ്ടെന്നു വച്ചു. നന്നായി പഠിക്കുന്ന കുട്ടിയ്ക്ക് പഠിക്കാനുള്ള ആഗ്രഹം മൂലമാണ് വിവാഹത്തിന്‍ നിന്നും പിന്മാറിയതെന്നാണ് സൂചന. പെണ്‍കുട്ടിയ്ക്കും വീട്ടുകാര്‍ക്കുമെതിരെ വരന്റെ വീട്ടുകാര്‍ പോലീസില്‍ പരാതി നല്‍കിയിട്ടുണ്ട്.

NO COMMENTS

LEAVE A REPLY