വീണ്ടും ‘ലൗ ജിഹാദ്’; പോലീസും സമ്മതിക്കുന്നു???

 

ലൗ ജിഹാദ് എന്ന പദവും അത് കേരളത്തിലെമ്പാടും ഉണ്ടാക്കിയ കോളിളക്കങ്ങളും ചില്ലറയല്ല. മറ്റ് മതസ്ഥരായ പെൺകുട്ടികളെ പ്രണയത്തിലൂടെ വശത്താക്കി മുസ്ലീം മതത്തിലേക്ക് പരിവർത്തനം ചെയ്യുന്നു എന്നതായിരുന്നു വിവാദത്തിനാസ്പദമായ ആരോപണം. വർഗീയതയുടെ വിഷവിത്തുകൾ പാകാനുള്ള ശ്രമമെന്ന പ്രത്യാരോപണങ്ങളിൽ കാലക്രമേണ അത് ഒതുങ്ങിപ്പോവുകയും ചെയ്തു.

എന്നാൽ,അടുത്ത കാലത്ത് കേരളത്തിൽ നിന്ന് ദുരൂഹസാഹചര്യത്തിൽ കാണാതായവർ ഐഎസ് ക്യാംപുകളിലേക്ക് എത്തിപ്പെട്ടിട്ടുണ്ടാകാമെന്ന അഭ്യൂഹങ്ങൾ അതേ വിഷയത്തെ വേറൊരു വീക്ഷണകോണിലൂടെ നോക്കാൻ പോലീസിനെ പ്രേരിപ്പിച്ചിരിക്കുകയാണ്. പ്രണയവിവാഹിതരാവാൻ വേണ്ടി മതംമാറിയ നിഷ ഫാത്തിമ,മെറിൻ മറിയം തുടങ്ങിയവരുടെ ജീവിതമാണ് വീണ്ടുമൊരു അന്വേഷണത്തിലേക്ക് പോലീസിനെ എത്തിച്ചിരിക്കുന്നത്.

പ്രണയവിവാഹിതരായി ദുരൂഹസാഹചര്യത്തിൽ കാണാതായവരെപ്പറ്റി അന്വേഷണം നടത്താനാണ് പോലീസിന് ലഭിച്ചിരിക്കുന്ന നിർദേശം. ആരെങ്കിലും പ്രണയം നടിച്ച് പെൺകുട്ടികളെ വശീകരിച്ച് ഇത്തരം തീവ്രവാദപ്രവർത്തനങ്ങളിലേക്ക് ആകർഷിച്ചിട്ടുണ്ടോ എന്ന് കണ്ടെത്താനാണിത്.സംസ്ഥാനപോലീസിലെ രഹസ്യാന്വേഷണ വിഭാഗമാണ് ഇതു സംബന്ധിച്ച അന്വേഷണം നടത്തുന്നത്. എല്ലാ പോലീസ് സ്‌റ്റേഷനുകളിലേക്കും അറിയിപ്പ് നല്കിക്കഴിഞ്ഞു.

ഏത് മതവിഭാഗത്തിൽ പെട്ടവരായാലും പ്രണയം,വിവാഹം എന്നിവയ്ക്ക് ശേഷം അപ്രത്യക്ഷരായതായി കണ്ടെത്തിയാൽ തുടർ അന്വേഷണങ്ങൾ നടത്തും. അതീവരഹസ്യമായാവും ഇങ്ങനെയുള്ള വിവരങ്ങൾ ശേഖരിക്കുക. വിഷയം മറ്റൊരുതലത്തിലേക്കെത്തി പ്രശ്‌നങ്ങൾ ഉണ്ടാവാതിരിക്കാനാണ് അതീവ ജാഗ്രതയോടെയുള്ള പോലീസ് നീക്കം.

⇦ വാർത്തകൾ അറിയൂ ഫേസ്ബുക്കിലൂടെ!!! നിങ്ങളുടെ ഫേസ്ബുക്കിൽ Latest News updates ലഭിക്കുവാൻ 24 News ഒഫിഷ്യൽ ഫേസ്ബുക്ക് പേജ് like ചെയ്യുക.
Click here to download Firstnews
SHARE