”ഇത് എന്റേതല്ല,എന്റെ കുട്ടി ഇങ്ങനല്ല”

 

ബോളിവുഡ് നടി റാണി മുഖർജിയുടെയും സംവിധായകനും നിർമ്മാതാവുമായി ആദിത്യ ചോപ്രയുടേയും ഏഴുമാസം പ്രായമായ മകൾ അദിരയുടെ ഫോട്ടോ കഴിഞ്ഞ ദിവസങ്ങളിൽ സോഷ്യൽ മീഡിയ വഴി പ്രചരിച്ചിരുന്നു. നാല് ചിത്രങ്ങൾ ചേർത്തുണ്ടാക്കിയ കൊളാഷ് എന്ന iamranichopra ഇൻസ്റ്റഗ്രാം അക്കൗണ്ടിലാണ് പോസ്റ്റ് ചെയ്തത്.

എന്നാൽ,ആ ചിത്രം വ്യാജമാണെന്ന് റാണിമുഖർജിയുടെ പ്രതികരണം.ഒരു സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമിലും റാണി അംഗമല്ലെന്നും അവരുടെ വക്താവ് മാധ്യമങ്ങളെ അറിയിച്ചു.റാണിയുടേതായി പ്രത്യക്ഷപ്പെട്ടിരുന്ന ഇൻസ്റ്റഗ്രാം അക്കൗണ്ട് ഇപ്പോൾ പ്രവർത്തനരഹിതമാണ്.2015 ഡിസംബർ 9നാണ് റാണി മുഖർജിക്കും ആദിത്യ ചോപ്രക്കും പെൺകുഞ്ഞ് പിറന്നത്.

⇦ വാർത്തകൾ അറിയൂ ഫേസ്ബുക്കിലൂടെ!!! നിങ്ങളുടെ ഫേസ്ബുക്കിൽ Latest News updates ലഭിക്കുവാൻ 24 News ഒഫിഷ്യൽ ഫേസ്ബുക്ക് പേജ് like ചെയ്യുക.
youtube subcribe
SHARE