ശക്തിമാന്റെ ഓർമ്മകൾ ഇവിടെ അവസാനിക്കുന്നില്ല

0

ഓർമ്മയില്ലേ ശക്തിമാനെ, ബിജെപി എംഎൽഎ ഗണേഷ് ജോഷിയുടെ ക്രൂര മർദ്ദനത്തിൽ കൊല്ലപ്പെട്ട ആ കുതിര തന്നെ. ഒരിക്കലും കാണാനാകാത്ത ദൂരത്തേക്ക് ആ സാധു ജീവി മറഞ്ഞെങ്കിലും ഉത്തരാഖണ്ഡിൽ അവനൊരു പ്രതിമയുണ്ട്. ശക്തിമാന് സ്‌നേഹ സൂചകമായി പ്രതിമയൊരുക്കിയിരിക്കുകയാണ് ഉത്തരാഖണ്ഡ് പോലീസ്. തങ്ങളുടെ പ്രിയ കുതിരയ്ക്ക് ഇതിൽ കുറഞ്ഞ ഒന്നും നൽകാനില്ല അവർക്ക്.

ഉത്തരാഖണ്ഡിലെ റിസ്പൗന ചൗക്കിലാണ് 400 കിലോഗ്രാമോളം തൂക്കം വരുന്ന പ്രതിമ സ്ഥാപിച്ചിരിക്കുന്നത്. ഒറീസയിലെ ശിൽപികളായ ഫക്കീർ ചന്ദ്, കലി ചന്ദ് എന്നിവരാണ് പ്രതിമ നിർമ്മിച്ചത്.

കഴിഞ്ഞ മാർച്ചിൽ, പോലീസ് പരേഡിനിടെ മസൂറിലെ ബി.ജെ.പി എം.എൽ.എ ഗണേഷ് ജോഷി ശക്തിമാന്റെ കാല് തല്ലിയൊടിക്കുകയായിരുന്നു. പരിക്കേറ്റ കാൽ മുറിച്ചു മാറ്റി കൃത്രിമ കാലുപിടിപ്പിച്ചെങ്കിലും ദിവസങ്ങൾക്ക് ശേഷം ശക്തിമാൻ മരണത്തിന് കീഴടങ്ങി. ഏപ്രിൽ 20 നായിരുന്നു അന്ത്യം.

Comments

comments