ഇതൊക്കെ അറിയാമോ???

തക്കാളി പഴമാണോ പച്ചക്കറിയാണോ? അറിയില്ലെങ്കിൽ പോട്ടെ കാപ്‌സിക്കമോ? അറിയില്ലേ.എന്നാൽ കേട്ടോളൂ തക്കാളി പച്ചക്കറിയും കാപ്‌സിക്കം പഴവുമാണ്!! വേറെയുമുണ്ട് അധികമാർക്കും അറിയാത്ത വിശേഷങ്ങൾ.

download1800കളിൽ ന്യൂയോർക്ക് തുറമുഖത്ത് പച്ചക്കറികൾക്ക് നികുതി ഈടാക്കിയിരുന്നു.പഴങ്ങൾക്ക് ഇത് ബാധകമായിരുന്നില്ല. സൂത്രശാലിയായ ഒരു കച്ചവടക്കാരൻ തക്കാളി പഴമാണെന്ന് വാദിച്ച് കോടതിയെ സമീപിച്ചു.ചെലവ് ചുരുക്കലായിരുന്നു അയാളുടെ ലക്ഷ്യം. സാധാരണയായി ഇറച്ചിക്കും മത്സ്യത്തിനുമൊപ്പം സ്ഥിരമായി വിളമ്പുന്ന തക്കാളി പച്ചക്കറി തന്നെയെന്ന് കോടതി വിധിച്ചു.

download (1)കാപ്‌സിക്കം കുമ്പളം,വെള്ളരി,മത്തൻ എന്നിവയെ പോലെ ഒരു പഴമാണ്.പൂക്കളിൽ നിന്നുണ്ടാവുന്നതും വിത്തുകളുണ്ടാകുന്നതുമായ സസ്യഭാഗങ്ങളാണല്ലോ പഴങ്ങൾ.അങ്ങനെയാണ് കാപ്‌സിക്കം പഴമായത്.

download (2)ബ്ലാക്കബെറി ബെറി വിഭാഗത്തിൽപെട്ട പഴമല്ലെന്ന് പറഞ്ഞാൽ വിശ്വസിക്കുമോ.എന്നാൽ സത്യം അതാണ്. ബ്ലാക്ക് ബെറി മാത്രമല്ല റാസ്പ്‌ബെറിയും സ്‌ട്രോബെറിയുമൊന്നും ബെറിയല്ല.എന്നാൽ നമ്മുടെ വാഴപ്പഴം ബെറിയാണ്. മുന്തിരി,കിവി എന്നിവയും ഈ ഗണത്തിൽ പെടുന്നതാണ്.

download (3)റോസാപ്പൂവിന്റെ ബന്ധുവാണ് ആപ്പിൾ.അതുകൊണ്ടാണ് ആപ്പിളിന് മധുരമൂറുന്ന മണം ഉള്ളത്.

⇦ വാർത്തകൾ അറിയൂ ഫേസ്ബുക്കിലൂടെ!!! നിങ്ങളുടെ ഫേസ്ബുക്കിൽ Latest News updates ലഭിക്കുവാൻ 24 News ഒഫിഷ്യൽ ഫേസ്ബുക്ക് പേജ് like ചെയ്യുക.
Click here to download Firstnews
SHARE