ടെക്‌നോപാർക്കിലെ ഫുഡ് കോർട്ടുകൾക്ക് പൂട്ട് വീണു

0

തിരുവനന്തപുരം ടെക്‌നോപാർക്കിലെ ജീവനക്കാരുടെ പരാതിയെ തുടർന്ന് ഭക്ഷ്യ സുരക്ഷാ ഉദ്യോഗസ്ഥർ നടത്തിയ പരിശോധനയിൽ മൂന്ന് ഫുഡ് കോർട്ടുകൾക്ക് പൂട്ടു വീണു. ടെക്‌നോ പാർക്കിലെ ഭവാനി ബിൽഡിംഗിലെ ഫുഡ് കോർട്ടുകൾക്കാണ് പൂട്ടുവീണത്.

കെട്ടിടത്തിൽ മിന്നൽ പരിശോധന നടത്തിയ സംഘം ഭൂരിപക്ഷം ഫുഡ് കോർട്ടുകളും വൃത്തിഹീനമായ സാഹചര്യത്തിലാണ് ഭക്ഷണം പാചകം ചെയ്തു വരുന്നതെന്നും, ഭക്ഷ്യവസ്തുക്കൾ സൂക്ഷിച്ചിരുന്നതെന്നും കണ്ടെത്തി.
ഭവാനി ബിൽഡിങിലെ ആറാമത്തെ നിലയിൽ പ്രവർത്തിച്ചിരുന്ന എട്ട് ഫുഡ് കോർട്ടുകളിൽ മിക്കതിലും നിലവാരമില്ലാത്ത ഭക്ഷണമാണു ലഭിക്കുന്നതെന്ന പരാതി ടെക്‌നോപാർക്ക് ജീവനക്കാർ ഭക്ഷ്യ സുരക്ഷാ വിഭാഗത്തിനു നൽകിയിരുന്നു.

അസി. കമ്മിഷണർ അജയകുമാറിന്റെയും സതീഷിന്റെയും നേതൃത്വത്തിൽ രണ്ടു വിഭാഗമായി തിരിഞ്ഞു റെയ്ഡ് നടത്തിയത് . വൃത്തിഹീനമായ സാഹചര്യത്തിൽ ആഹാരം പാചകം ചെയ്തതിനും, പഴകിയ ആഹാരപദാർത്ഥങ്ങൾ സൂക്ഷിച്ചതിനും മൂന്ന് ഫുഡ് കോർട്ടുകൾ പൂട്ടിച്ചു. മൂന്ന് ഫുഡ് കോർട്ടുകൾക്ക് പിഴ ചുമത്തുകയും രണ്ട് ഫുഡ് കോർട്ടുകൾക്ക് താക്കീത് നൽകുകയും ചെയ്തു.

Comments

comments