പ്രവാസികൾ അപകടത്തിലാണ്!!

ഗൾഫ് മലയാളിയെ സംബന്ധിച്ചിടത്തോളം പ്രവാസ കാലം വേദനകളുടെയും വിഷമതകളുടെയും തന്നെയാണ്. നാടും വീടും വിട്ട്, ഉറ്റവരെയും സുഹൃത്തുക്കളെയും വിട്ട് അകലങ്ങളിൽ ജീവിതം കരുപ്പിടിപ്പിക്കാൻ നെട്ടോട്ടമോടുമ്പോൾ അവരെ കാത്തിരിക്കുന്നത് മാനസിക പ്രയാസങ്ങൾ മാത്രമല്ല.ഈ എട്ട് രോഗങ്ങൾ കൂടിയാണ്.

ഡീഹൈഡ്രേഷൻ: കടുത്ത ചൂടത്ത് മലയാളിയെ ഏറ്റവും കൂടുതൽ ബുദ്ധിമുട്ടിക്കുന്നത് ഈ രോഗാവസ്ഥയാണ്. കൂടിയ അളവിൽ ഇത് മരണത്തിന് വരെ കാരണമായേക്കാം.ധാരാളം വെള്ളം കുടിക്കുക മാത്രമാണ് പരിഹാരം. അല്ലെങ്കിൽ,വൃ-ക്കരോഗവും നിങ്ങളെ ബാധിക്കാം.

സൂര്യാഘാതം: കടുത്ത ചൂടിൽ പണിയെടുക്കേണ്ടി വരുന്ന തൊഴിലാളികളെയാണ് ഇത് ബാധിക്കുക. കൂടുന്ന ശ്വാസഗതി,ആശയക്കുഴപ്പം എന്നിവ ലക്ഷണങ്ങളാണ്.

ഫുഡ് പോയിസണിംഗ്:സ്വന്തമായി ഭക്ഷണം ഉണ്ടാക്കുന്ന മലയാളികൾ ാഴ്ചയിൽ ഒരിക്കലെങ്കിലും ഭക്ഷ്യവിഷബാധ അനുഭവിക്കുന്നു എന്നാണ് കണക്ക്.തലേന്നുണ്ടാക്കുന്ന ഭക്ഷണം പിറ്റേദിവസം ജോലിക്ക് കൊണ്ടുപോകേണ്ടി വരുന്നതിന്റെ ഫലമാണിത്.

കണ്ണിനുണ്ടാകുന്ന അസുഖങ്ങൾ: കൊടും ചൂടും പൊടിയും കണ്ണിനു നല്കുന്ന അസുഖങ്ങൾ ചില്ലറയല്ല.കണ്ണിൽ ചൊറിച്ചിലും അണുബാധയും സാധാരണമായി കണ്ടുവരുന്നു.

സ്‌കിൻ ക്യാൻസർ:പുറം ജോലികൾ ചെയ്യുന്ന തൊഴിലാളികളിലാണ് ഇത് പ്രധാനമായും കണ്ടുവരുന്നത്.

കാലുകളിലെ ഫംഗസ് ബാധ: കൊടും ചൂടത്ത് ഷൂസ് ഉപയോഗിക്കുന്നതാണ് കാലുകളിൽ ഫംഗസ് ബാധ ഉണ്ടാവാൻ കാരണം.ഷൂ ഉപയോഗിക്കുമ്പോൾ നിർബന്ധമായും സോക്‌സ് ധരിക്കാൻ ശ്രമിക്കുക.

ഹൃദ്രോഗങ്ങൾ: ഒരു ലക്ഷം പ്രവാസികളിൽ 307 പേർ പ്രതിവർഷം ഹൃദ്രോഗം മൂലം മരിക്കുന്നതായാണ് കണക്ക്. ജീവിത ശൈലിയും ഭക്ഷണക്രമവും ഈ രോഗത്തിലേക്ക് പ്രവാസിയെ നയിക്കുന്നു.

ശ്വാസകോശ രോഗങ്ങൾ: പൊടി കൂടുതലുള്ള സാഹചര്യങ്ങളിൽ പണിയെടുക്കുന്നവരിലാണ് പ്രധാനമായും ശ്വാസകോശ രോഗങ്ങൾ കണ്ടുവരുന്നത്.

 

NO COMMENTS

LEAVE A REPLY