ഇന്ത്യയിലെ പതിനാല് കോടി ജീവൻ ഏത് നിമിഷവും പൊലിയാം

ഇന്ത്യയ്ക്കും ബംഗ്ലാദേശിനുമിടയിൽ ഏത് നിമിഷവും ഒരു ഭൂകമ്പം പ്രതീക്ഷിക്കാമെന്ന് പഠനങ്ങൾ. ഇരു രാജ്യങ്ങൾക്കുമിടയിൽ വൻ ഭൂകമ്പത്തിനുള്ള സാഹചര്യങ്ങൾ രൂപപ്പെടുന്നതായാണ് പഠനങ്ങൾ പറയുന്നത്.

ഇരു രാജ്യങ്ങളേയും പിടിച്ച് കുലുക്കാൻ പ്രാപ്തിയുള്ള ഭൂചലനം 14 കോടി ആളുകളെ
ബാധിക്കുമെന്നാണ് മുന്നറിയിപ്പ്. ഇന്ത്യ, ബംഗ്ലാദേശ്, മ്യാൻമാർ എന്നിവിടങ്ങളിൽ ജിപിഎസ് (ഗ്ലോബൽ പൊസിഷനിങ് സിസ്റ്റം) ഉപയോഗിച്ച് നടത്തിയ പഠനത്തിലാണ് ഞെട്ടിക്കുന്ന വിവരങ്ങൾ.

ഇത്തരം ഭൂചലനം ഉണ്ടാകുന്നതോടെ മരണമുണ്ടാകുമെന്ന് മാത്രമല്ല നദികൾവരെ ഗതിമാറി ഒഴുകിയേക്കാം. ഇതുവഴി വെള്ളപ്പൊക്കവും പ്രതീക്ഷിക്കാം.

2011 ൽ ജപ്പാനിൽ ഉണ്ടായ ഭൂചലനത്തേക്കാൾ വലുതാകും ഇത്. ഇപ്പോൾ കണ്ടെത്തിയിരിക്കുന്ന മർദ്ദം വർഷങ്ങളായി രൂപപ്പെട്ടതാണ്. ഇത് പുറത്തേക്ക് വരുന്നത് വൻ തകർച്ചയ്ക്ക് കാരണമാകും.

എന്നാൽ ഈ ഭൂചലനം എപ്പോഴുണ്ടാകും എന്നതിൽ ആർക്കും ധാരണയില്ല. എന്നാൽ ഇങ്ങനെയൊരു അപകടം ഉണ്ടാകാതിരിക്കാൻ കെട്ടിടങ്ങളുടെ ഘടനയിലടക്കം മാറ്റം വരുത്തണമെന്നാണ് ശാസ്തര്ജ്ഞരുടെ നിർദ്ദേശം.

NO COMMENTS

LEAVE A REPLY