അമീറിനെ ഇന്ന് കോടതിയില്‍ ഹാജരാക്കും

ജിഷ വധക്കേസില്‍ അമീര്‍ ഉള്‍ ഇസ്ലാമിനെ ഇന്ന് കുറുപ്പുംപടി കോടതിയില്‍ ഹാജരാക്കും. റിമാന്റ് കാലാവധി അവസാനിക്കുന്ന സാഹചര്യത്തിലാണ് കോടതിയില്‍ ഹാജരാക്കുന്നത്. ജൂണ്‍ 30നാണ് അമീറിനെ 15 ദിവസത്തേയ്ക്ക് റിമാന്റ് ചെയ്തത്. ജിഷാ വധക്കേസില്‍ കൊലപാതകം, ബലാല്‍സംഗം എന്നിവയ്ക്ക് പുറമെ ദളിത് പീഡനം എന്ന കുറ്റം കൂടി ചുമത്തിയിട്ടുണ്ട്. ഇക്കഴിഞ്ഞ ഏപ്രിലില്‍ ഭേദഗതി ചെയ്ത ദളിത് പീഡന നിരോധന നിയമപ്രകാരം കേസ് പ്രത്യേക കോടതിയില്‍ നടത്തും. ഇതിനായി കുറുപ്പംപടിയില്‍ ഒന്നാം ക്ലാസ് മജിസ്ട്രേറ്റ് കോടതിയില്‍ നിന്ന് എറണാകുളത്തെ പ്രത്യേക കോടതിയിലേക്കാണ് വിചാരണ മാറ്റും.

അതേസമയം അമീറിനു വേണ്ടി ഹാജരാകാനുള്ള അഡ്വക്കേറ്റ് ആളൂരിന്റെ അപേക്ഷ കുറുപ്പുംപടി കോടതി പരിഗണിച്ചിട്ടില്ല. വിചാരണ പുതിയ കോടതിയിലേക്ക് മാറ്റുന്നതിനാല്‍ അവിടെ അപേക്ഷ പരിഗണിക്കുന്നതാകും ഉചിതം എന്ന് ചൂണ്ടിക്കാണിച്ചാണ്  മജിസ്ട്രേറ്റ് അപേക്ഷ പരിഗണിക്കാതിരുന്നത്.

NO COMMENTS

LEAVE A REPLY