വേറെയുമുണ്ട് വിശേഷങ്ങൾ…..

സിനിമയും പരസ്യങ്ങളും നൃത്തവും സാമൂഹിക പ്രവർത്തനവുമൊക്കെയായി രണ്ടാം വരവിൽ മഞ്ജുവാര്യർ തിരക്കിലാണെന്ന് എല്ലാവർക്കുമറിയാം. ആ പട്ടികയിലേക്ക് ഇനി നാടകവും മാജികും കൂടി ഉണ്ടാവുമെന്നതാണ് പുതിയ വിശേഷം.

dc-Cover-v5alpooju9vd5295qjs535uat0-20160711230243.Medi_കാവാലം നാരായണപ്പണിക്കർ ചിട്ടപ്പെടുത്തിയ അഭിജ്ഞാനശാകുന്തളം നാടകത്തിൽ ശകുന്തളയെ അവതരിപ്പിച്ചുകൊണ്ടാണ് മഞ്ജുവാര്യർ അരങ്ങത്ത് എത്തുക. കാവാലത്തിനുള്ള ശ്രദ്ധാഞ്ജലിയായാണ് സോപാനം നാടകക്കളരി ശാകുന്തളം അരങ്ങിലെത്തിക്കുന്നത്. ഈ മാസം 18ന് വൈകിട്ട് 6.30ന് തിരുവനന്തപുരം ടാഗോർ തിയേറ്ററിൽ നാടകം രംഗത്തെത്തും.

manju-magician.png.image_.784.410മഞ്ജു ശകുന്തളയായി എത്തുന്നു എന്ന വാർത്തയ്‌ക്കൊപ്പമാണ് മാജിക് ചെയ്യാനൊരുങ്ങുന്നു എന്ന വാർത്തയും പുറത്തുവന്നിരിക്കുന്നത്. മജീഷ്യൻ ഗോപിനാഥ് മുതുകാട് ആണ് മഞ്ജുവിന്റെ പരിശീലകൻ.മാജിക് പ്ലാന്റിൽ മാജിക് ഓഫ് മദർഹുഡ് എന്ന പരിപാടിക്കുവേണ്ടിയാണ് ഈ മാജിക് പരിശീലനം.ഈ മാസം 15ന് കഴക്കൂട്ടം മാജിക് പ്ലാനറ്റ് വേദിയിലാണ് മാജിക് അവതരിപ്പിക്കുക.കോയിൻ മാജിക്,റോപ് മാജിക്,ഇല്യൂഷനുകൾ എന്നിവയാണ് മഞ്ജു അവതരിപ്പിക്കുക. ഗർഭാവസ്ഥയിലെ 270 ദിവസങ്ങളിലും ജനനശേഷമുള്ള ആദ്യ രണ്ട് വർഷങ്ങളിലും കുഞ്ഞുങ്ങൾക്ക് ന്‌ലകേണ്ട പോഷകാഹാരത്തെക്കുറിച്ചും ആരോഗ്യകരമായ മാനസിക ചിന്തകളെക്കുറിച്ചും വാക്‌സിനേഷനെക്കുറിച്ചും പൊതുജനങ്ങളെ ബോധ്യപ്പെടുത്തുനന്തിനായാണ് മാജിക് പരിപാടി.

⇦ വാർത്തകൾ അറിയൂ ഫേസ്ബുക്കിലൂടെ!!! നിങ്ങളുടെ ഫേസ്ബുക്കിൽ Latest News updates ലഭിക്കുവാൻ 24 News ഒഫിഷ്യൽ ഫേസ്ബുക്ക് പേജ് like ചെയ്യുക.
youtube subcribe