റോഡരികില്‍ മരങ്ങള്‍നട്ടുവളര്‍ത്തൂ. മാസശമ്പളവും ആദായവും നിങ്ങള്‍ക്ക്!

0

റോഡരികിലെ ഫലവൃക്ഷത്തൈകള്‍ നട്ടുവളര്‍ത്തി പരിപാലിച്ചാല്‍ ഇനിമുതല്‍ കേന്ദ്രസ്ര‍ക്കാര്‍ ശമ്പളം നല്‍കും. ഒപ്പം ആദായം എടുക്കുകയും ആവാം. തൊഴിലുറപ്പ് തൊഴിലാളികള്‍ക്കാണ് ഈ പദ്ധതിയുടെ ഭാഗമാകാന്‍ അവസരം. ഒരു മരത്തിന് 15 രൂപയാണ് നല്‍കുക. വൃക്ഷത്തൈ നട്ട് അഞ്ച് വര്‍ഷം പരിപാലിച്ചാല്‍ മതി. എത്ര മരങ്ങള്‍വേണമെങ്കിലും പരിപാലിക്കുകയുംമാവാം. പക്ഷേ മരം ഉണങ്ങി പോകരുത്. അങ്ങിനെ ചെയ്താല്‍ ഇത് വരെ വാങ്ങിയ ശമ്പളമെല്ലാം തിരിച്ച് നല്‍കേണ്ടി വരും. മഹാത്മാ ഗാന്ധി ദേശീയ തൊഴിലുറപ്പ് പദ്ധതിയുടെ കീഴിലാണ് ഈ പുതിയ പദ്ധതിയും.
മാവ്, പ്ലാവ്, മാതളം, നെല്ലി, സീതപ്പഴം തുടങ്ങിയ മരങ്ങളാണ് നട്ടുവളര്‍ത്തേണ്ടത്. വര്‍ഷാവര്‍ഷം മരങ്ങളുടെ വളര്‍ച്ച പരിശോധിക്കുകയും ചെയ്യും.

Comments

comments

youtube subcribe