ചെമ്പരിക്ക ഖാസിയുടെ മരണത്തിന് ‘ശേഷം’…!

ഇത് കാസര്‍ഗോഡ് ‘ചെമ്പരിക്ക ഖാസി എന്നറിയപ്പെടുന്ന C.M അബ്ദുല്ല മൗലവിയുടെ ഖബറിടം. 

02
കേരളാ പോലീസും, CBI യും ഇദ്ദേഹത്തിന്‍റെ മരണം ആത്മഹത്യയായി എഴുതിത്തള്ളാന്‍ ശ്രമിക്കുമ്പോള്‍ ഈ ഖബറിടത്തില്‍ സംശയലേശമന്യേ എഴുതിപ്പെട്ടിരിക്കുന്നു.
“He was assassinated by the hands of cruel mischievous people on Monday 30th of safar 1431-15 february 2010’’.

ഖാസിയുടെ മരണത്തിന്‍റെ ദുരൂഹതകളിലേക്ക് വെളിച്ചം വീശുന്ന വെളിപ്പെടുത്തലുകളും തെളിവുകളുമായി ഫ്ളവേഴ്സില്‍ വെള്ളിയാഴ്ച രാത്രി 9 മണിക്ക് ‘ശേഷം’ എത്തുന്നു.

“ക്രൂരരായ ചില വ്യക്തികളാല്‍ കൊലചെയ്യപ്പെട്ടുവെന്ന് ഒരു സംഘം നാട്ടുകാരും വിശ്വസിക്കുന്നതുകൊണ്ടുതന്നെയാണ് വടിവൊത്ത വലിയക്ഷരത്തില്‍ ഈ ഖബറില്‍ കൊത്തി വെച്ചിരിക്കുന്നത്. കാസര്‍ഗോഡ്, മംഗലാപുരം എന്നിവടങ്ങളിലെ 100ലധികം മഹലുകളുടെ ഖാസിയായിരുന്നു 77 വയസ്സുകാരനായ C.M അബ്ദുല്ല മൗലവി. അസ്ട്രോണമി – ഗണിത ശാസ്ത്രം എന്നിവയില്‍ പണ്ഡിതന്‍.
മത ഭൗതിക സമന്വയ വിദ്യാഭ്യാസത്തിന്‍റെ വക്താവ്. പരസഹായം കൂടാതെ നടക്കാന്‍ സാധിക്കാത്ത 77 കാരനായ ഖാസി 2010 ഫെബ്രുവരി 15 ന് പുലര്‍ച്ചെ മൂന്ന് മണിക്ക് വീട്ടില്‍ നിന്നിറങ്ങി 3 കിലോ മീറ്ററോളം നടന്ന് ആരോഗ്യമുള്ളവര്‍ക്ക് പോലും ശരിയാവിധം കയറാന്‍ സാധിക്കാത്ത കടുക്കക്കല്ല് കയറി ചെരുപ്പും, വടിയും, ടോര്‍ച്ചും അവിടെ ഭദ്രമായി വച്ച് കടലില്‍ ചാടി ആത്മഹത്യ ചെയ്തുവെന്നത് ബുദ്ധിക്ക് സ്ഥിരതയുള്ള ഒരാളും വിശ്വസിക്കില്ല.
01

ഖാസിയുടെ മരണത്തിന്‍റെ ദുരൂഹതകളിലേക്ക് വെളിച്ചം വീശുന്ന വെളിപ്പെടുത്തലുകളും തെളിവുകളുമായി ഫ്ളവേഴ്സില്‍ വെള്ളിയാഴ്ച രാത്രി 9 മണിക്ക് ‘ശേഷം’ എത്തുന്നു.

പകല്‍ പോലും കണ്ണടയില്ലാതെ സഞ്ചരിക്കാന്‍ സാധിക്കാത്ത ഖാസിയുടെ കണ്ണട ആത്മഹത്യ ചെയ്തുവെന്ന് പറയപ്പെടുന്ന ദിവസം വീട്ടി ല്‍തന്നെ ഉണ്ടായിരുന്നു.
കടുക്കക്കല്ലിന്‍റെ അരികില്‍ നിന്ന് 100 മീറ്റര്‍ അകലെ കടലില്‍ കമിഴ്ന്ന് കിടക്കുന്ന രീതിയിലാണ് ഖാസിയുടെ മൃതദേഹം രാവിലെ 7 മണിക്ക് കണ്ടെത്തിയത്.
ഖാസിയുടെ മരണം കൊലപാതകമാണെന്ന് തെളിയിക്കാന്‍ നിരവധി തെളിവുകള്‍ ഉണ്ടായിട്ടും ഇത് ആത്മഹത്യയാക്കാന്‍ കേരള പോലീസ് മത്സരിച്ചു.

03
മാറിവന്ന ഇടതു, വലതു ഭരണസംവിധാനങ്ങളും കേന്ദ്ര ഭരണത്തിലെത്തിയ ബി.ജെ.പി. യും ഖാസിയുടെ മരണത്തിന്‍റെ ദുരൂഹതയില്‍ അടയിരുന്നു.
ചേകന്നൂര്‍ മൗലവിയുടെ മരണം പോലെ ഖാസിയുടെ മരണവും തെളിയിക്കപ്പെടാത്ത ഒന്നായി അവശേഷിക്കപ്പെടാതിരിക്കാനുള്ള പോരാട്ടത്തിലാണ് ഖാസിയുടെ ബന്ധുക്കളും നാട്ടുകാരും വിശ്വാസികളും.

ഖാസിയുടെ മരണത്തിന്‍റെ ദുരൂഹതകളിലേക്ക് വെളിച്ചം വീശുന്ന വെളിപ്പെടുത്തലുകളും തെളിവുകളുമായി ഫ്ളവേഴ്സില്‍ വെള്ളിയാഴ്ച രാത്രി 9 മണിക്ക് ‘ശേഷം’ എത്തുന്നു.

NO COMMENTS

LEAVE A REPLY