ഓർമ്മകൾ ഉണ്ടായിരിക്കണം!!!

 

കഴിഞ്ഞ ദിവസം ഐഡിയ നെറ്റ് വർക്ക് മണിക്കൂറുകൾ മാത്രം പണിമുടക്കിയപ്പോൾ ജീവിതം തന്നെ പ്രതിസന്ധിയിലായിപ്പോയവരാണ് നമ്മൾ മലയാളികൾ. മൊബൈൽ കയ്യിലില്ലാത്ത ഒരു നിമിഷത്തെക്കുറിച്ച് പോലും നമുക്കിന്ന് ചിന്തിക്കാനാവുന്നില്ല.എന്നാൽ,ആദ്യമായി മൊബൈൽ ഫോണുകൾ കേരളത്തിലേക്ക് എത്തുന്നു എന്ന വാർത്തയുടെ ഹൈലൈറ്റ് ഓടിക്കൊണ്ടിരിക്കുന്ന കാറിലിരുന്നും ഇനി വീട്ടിലേക്കോ ഓഫീസിലേക്കോ ഫോൺ ചെയ്യാം എന്നതായിരുന്നു.ഇതാ ആ വാർത്ത വന്ന ഒരു പത്രശകലം.നിർഭാഗ്യവശാൽ ഇതേത് പത്രമാണെന്നറിയാൻ നിർവ്വാഹമില്ല.13567085_544805009060577_2163900000422644455_n

കേരളത്തിലെ ആദ്യ മൊബൈൽ ഫോൺ സർവ്വീസിനു തുടക്കം കുറിച്ച് തകഴി ശിവശങ്കരപ്പിള്ള വൈസ് അഡ്മിറൽ എ.ആർ.ഹെയ്ഡനുമായി സംസാരിക്കുന്നു.മാധവിക്കുട്ടി സമീപം.(1996)

Untitled design (45)

⇦ വാർത്തകൾ അറിയൂ ഫേസ്ബുക്കിലൂടെ!!! നിങ്ങളുടെ ഫേസ്ബുക്കിൽ Latest News updates ലഭിക്കുവാൻ 24 News ഒഫിഷ്യൽ ഫേസ്ബുക്ക് പേജ് like ചെയ്യുക.
Click here to download Firstnews
SHARE