ദാ വരുന്നൂ, പുതിയ ആപ്പ്!!

 

ട്രെയിനുകളിൽ യാത്ര ചെയ്യുന്ന വനിതകളുടെ സുരക്ഷ ഉറപ്പാക്കാൻ സ്മാർട്ട് ഫോൺ ആപ്പുമായി റെയിൽവേ പ്രൊട്ടക്ഷൻ ഫോഴ്‌സ്. ഇൻഫോസിസ് ആണ് ആപ് നിർമിക്കുന്നത്.എസ്ഒഎസ് ഫീച്ചറിലൂടെയായിരിക്കും ആപ്പിന്റെ പ്രവർത്തനം.ആപ്പിനു പുറമേ ആർപിഎഫിന്റെ പ്രത്യേക ടീമിനെയും പരാതികൾ പരിഹരിക്കാൻ ചുമതലപ്പെടുത്തും.

അപകടഘട്ടങ്ങളിൽ ആപ്പിലെ എസ്ഒഎസ് ബട്ടണിൽ പ്രസ് ചെയ്ത് സഹായം തേടാം.ബട്ടൺ പ്രസ് ആവുമ്പോൾ ഏറ്റവും അടുത്തുള്ള ആർപിഎഫ് ഇൻസ്‌പെക്ടർക്കും മൊബൈൽ പോലീസ് ടീമിനും സെക്യൂരിറ്റി കൺട്രോൾ റൂമിനും അലെർട്ട് ലഭിക്കും.

ചെന്നൈയിലെ നുങ്കപ്പാക്കത്ത് ഐടി ജീവനക്കാരി സ്വാതി റെയിൽവേസ്റ്റേഷനിൽ കൊല്ലപ്പെട്ട സംഭവവുമായി ബന്ധപ്പെട്ട് സ്ത്രീസുരക്ഷ ശക്തമാക്കേണ്ടതിനെക്കുറിച്ച് ചർച്ചകൾ ഉയർന്നിരുന്നു. ഈ സാഹചര്യത്തിലാണ് പുതിയ സംവിധാനം പുറത്തിറക്കാനുള്ള നീക്കം. രണ്ടുമാസത്തിനകം ആപ്പ് പുറത്തിറക്കാനാണ് തീരുമാനം. ആപ്പിന് സ്വാതിയുടെ പേര് നല്കുന്ന കാര്യത്തിൽ മാതാപിതാക്കളുടെ അനുവാദം തേടുമെന്നും അധികൃതർ അറിയിച്ചു.

NO COMMENTS

LEAVE A REPLY