ഇഷ്ടഭക്ഷണത്തോടൊപ്പം വീട്ടിലേക്ക് വന്ന വയ്യാവേലി!!

 

ഭക്ഷണം ഓർഡർ ചെയ്ത് ഡെലിവറി ബോയിയെ കാത്തിരിക്കുമ്പോൾ ആ യുവതി സ്വപ്‌നത്തിൽ പോലും വിചാരിച്ചില്ല അത് തനിക്കിട്ടുള്ള എട്ടിന്റെ പണിയാണെന്ന്. ആഹാരവും കൊണ്ട് വന്ന പയ്യൻ യുവതിയെക്കണ്ടതും ഫഌറ്റ്!!

ആഹാരം കൈമാറുമ്പോഴേ പയ്യൻസ് യുവതിയെ സ്‌കെച്ച് ചെയ്തു. യുവതിയെ തുറിച്ചുനോക്കി,ലൈംഗികച്ചുവയോടെ സംസാരവും തുടങ്ങി. സംഗതി പന്തിയല്ലെന്ന് കണ്ട യുവതി ഇയാളോട് കയർത്തു സംസാരിച്ചു. പയ്യൻസ് മടങ്ങിപ്പോയതോടെ യുവതി ആശ്വസിച്ചു.ഇനി ശല്യം ഉണ്ടാവില്ലല്ലോ

അരമണിക്കൂറിനകം വീണ്ടു വിളിവന്നു. യുവതി ദേഷ്യപ്പെട്ട് കോൾ കട്ട് ചെയ്തു. നിമിഷനേരങ്ങൾക്കുള്ളിൽ യുവതിയെത്തേടി ചറപറാന്ന് കോൾ വന്നു തുടങ്ങി. അതും നിരവധി നമ്പരുകളിൽ നിന്ന്. പലരും വിളിച്ചത് ഒരു രാത്രിക്ക് എത്ര വേണമെന്ന രീതിയിലായിരുന്നെന്ന് യുവതി പറയുന്നു.

തുടർന്ന് പോലീസിൽ ഇവർ പരാതിനല്കി. പോലീസ് പയ്യനെ കസ്റ്റഡിയിലെടുത്തു.എന്നാൽ ഇയാൾ പറയുന്ന കഥ വേറെയാണ്. ഡെലിവറി ചെയ്ത ഭക്ഷണം ചീത്തയാണെന്ന് പറഞ്ഞ് അധിക്ഷേപിക്കുകയും പണം നല്കാതിരിക്കുകയും ചെയ്തതിനുള്ള പ്രതികാരമായാണ് യുവതിയുടെ ഫോൺ നമ്പർ വാട്‌സ് ആപ് ഗ്രൂപ്പുകളിലൂടെ പ്രചരിപ്പിച്ചതത്രേ!!

ബാംഗ്ലൂർ ജെപി നഗറിലാണ് സംഭവം.ഫുഡ് പാണ്ട എന്ന വൈബ്‌സെറ്റ് വഴി മക്‌ഡൊണാൾഡ്‌സിൽ നിന്നാണ് ഭക്ഷണം ഓർഡർ ചെയ്തത്. ദിനം പ്രതി നൂറുകണക്കിന് കോളുകളാണ് യുവതിയെത്തേടിയെത്തുന്നത്. ഒടുവിൽ ഫോൺ നമ്പർ മാറ്റാൻ നിർബന്ധിതയായിരിക്കുകയാണ് ഇവർ.

NO COMMENTS

LEAVE A REPLY