ഇനി ഗംഗാജലം പോസ്റ്റുമാന്‍ വീട്ടിലെത്തിയ്ക്കും

ഗംഗാനദിയിലെ വെള്ളത്തിന് ഇനി എങ്ങോട്ടും പോകണ്ട, വീട്ടിലിരുന്നാല്‍ മതി അത് വീട്ടിലെത്തും. പോസ്റ്റ് ഓഫീസ് വഴി ഗംഗാജലം വീട്ടിലെത്തിക്കുന്ന പദ്ധതിയ്ക്ക് കേരളത്തില്‍ വെള്ളിയാഴ്ച തുടക്കമാവും. എല്ലാ ജില്ലകളിലേയും ഹെഡ് പോസ്റ്റ് ഓഫീസുകളിലാണ് ഗംഗാജലം വിതരണത്തിനായി എത്തുക. കൗണ്ടറുകള്‍ മുഖേനയും, ഓണ്‍ലൈന്‍ വഴി ബുക്ക് ചെയ്യുന്നവര്‍ക്കും ഇത് ലഭ്യമാക്കും.
രാജ്യവ്യാപകമായി 800 പോസ്റ്റ് ഓഫീസുകള്‍ വഴിയാണ് പദ്ധതി നടപ്പാക്കുന്നത്. ഋഷികേശ്, ഗംഗോത്രി എന്നിവിടങ്ങളില്‍ നിന്ന് ശേഖരിച്ച ഗംഗാജലമാണ് വിതരണം ചെയ്യുന്നത്. 200മില്ലി, 500 മില്ലി കുപ്പികളില്‍ ലഭ്യമാകും. കേരളത്തില്‍ ഇത്തരത്തില്‍ 100 കുപ്പികള്‍ വിതരണത്തിനായി എത്തിച്ച് കഴിഞ്ഞു.ഋഷികേശില്‍ നിന്നുള്ള ഗംഗാജലത്തിന് 200 മില്ലിയ്ക്ക് 15 രൂപയും 500മില്ലിയ്ക്ക് 25രൂപയുമാണ്. ഗംഗോത്രിയില്‍ നിന്ന് ശേഖരിച്ചതിന് യഥാക്രമം 25, 35 ആണ് നിരക്ക്. തപാല്‍ മാര്‍ഗ്ഗം വീട്ടില്‍ എത്തിക്കുന്നതിന് സ്പീഡ് പോസ്റ്റ് ചാര്‍ജ്ജിന് പുറമെ 15 രൂപ പാക്കിംഗ് ചാര്‍ജ്ജും നല്‍കണം.

⇦ വാർത്തകൾ അറിയൂ ഫേസ്ബുക്കിലൂടെ!!! നിങ്ങളുടെ ഫേസ്ബുക്കിൽ Latest News updates ലഭിക്കുവാൻ 24 News ഒഫിഷ്യൽ ഫേസ്ബുക്ക് പേജ് like ചെയ്യുക.
Click here to download Firstnews
SHARE