കെഎസ്ഇബിക്ക് ശ്രീനിവാസനെ വേണം!!

0
290

 

സ്വന്തം പുരപ്പുറത്ത് വൈദ്യുതി ഉണ്ടാക്കി കെ.എസ്.ഇ.ബിക്ക് വിതരണം ചെയ്യാനൊരുങ്ങുകയാണ് നടൻ ശ്രീനിവാസൻ.ടെറസ്സിൽ സോളാർ പാനൽ ഘടിപ്പിച്ച് വൈദ്യുതി ഉല്പാദിപ്പിക്കുന്ന ശ്രീനിവാസൻ തന്ത്രം കെ.എസ്.ഇ.ബിക്ക് വലിയ സഹായമാകുമെന്നാണ് വിലയിരുത്തൽ.

വൈദ്യുതി വിതരണം സംബന്ധിച്ച കരാർ ഇരുകൂട്ടരും ഒപ്പിട്ടുകഴിഞ്ഞു.വീട്ടിലേക്കാവശ്യമുള്ള വൈദ്യുതി കഴിഞ്ഞ് ബാക്കി വരുന്നതാണ് കെ.എസ്.ഇ.ബിക്ക് നല്കുക. വേനൽക്കാലത്ത് കൂടുതൽ വൈദ്യുതി ഉപഭോഗം ഉണ്ടാകുന്നത് കണക്കിലെടുത്താണ് ഇത്തരമൊരു ആശയമെന്ന് ശ്രീനിവാസൻ പറയുന്നു.

ഒരു ദിവസം ശരാശരി 40 കിലോവാട്ട് വൈദ്യുതി ഉല്പാദിപ്പിക്കാനാണ് പദ്ധതി.വൈദ്യുതിയുടെ അളവ് അറിയാൻ പ്രത്യേക ഉപകരണങ്ങൾ ഘടിപ്പിച്ചിട്ടുമുണ്ട്.

 

(ഫോട്ടോ :മാതൃഭൂമി)

NO COMMENTS

LEAVE A REPLY