”എന്റെ മകൻ ആയതുകൊണ്ട് പ്രണവ് സിനിമാനടൻ ആവേണ്ട”

 

പ്രണവ് മോഹൻലാൽ സംവിധായകനാവാനുള്ള തയ്യാറെടുപ്പിലാണെന്ന് എല്ലാവർക്കുമറിയാം. എന്നാൽ,നടനായുളള പ്രണവിന്റെ തിരിച്ചുവരവ് ആഗ്രഹിക്കുന്നുണ്ട് ഏവരും. ഇപ്പോഴിതാ ആ പ്രതീക്ഷകൾക്ക് മോഹൻലാലിന്റെ മറുപടി.

”എന്റെ മകനായതു കൊണ്ട് പ്രണവ് നടനാകണമെന്നുണ്ടോ രണ്ട് സിനിമയ്ക്കു വേണ്ടി പ്രണവ് വർക്ക് ചെയ്തു. അയാളുടെ താല്പര്യം എന്താണോ അതനുസരിച്ച് ചെയ്യട്ടെ. അച്ഛനെന്ന നിലയ്ക്ക് എനിക്ക് കഴിയുന്ന സ്‌നേഹവും കരുതലും മക്കൾക്ക് നല്കുന്നുണ്ട്.പ്രണവിന് സിനിമയിൽ അഭിനയിക്കാൻ ആഗ്രഹമുണ്ടെങ്കിൽ അയാൾ തീർച്ചയായും വന്നിരിക്കും.”

ഗൃഹലക്ഷ്മിക്ക് അനുവദിച്ച അഭിമുഖത്തിലാണ് മോഹൻലാലിന്റെ പ്രതികരണം.

⇦ വാർത്തകൾ അറിയൂ ഫേസ്ബുക്കിലൂടെ!!! നിങ്ങളുടെ ഫേസ്ബുക്കിൽ Latest News updates ലഭിക്കുവാൻ 24 News ഒഫിഷ്യൽ ഫേസ്ബുക്ക് പേജ് like ചെയ്യുക.
youtube subcribe
SHARE