ഇതൊക്കെ ഇവിടേ നടക്കൂ!!

 

വിദേശങ്ങളിൽ ജോലി ചെയ്യുന്നവരും അവിടെ ജനിച്ചുവളർന്നവരുമൊക്കെ പറയുന്ന കഥകൾ കേട്ട് വായും പൊളിച്ചിരിക്കാറില്ലേ പലപ്പോഴും നമ്മൾ.അങ്ങനെയൊക്കെ അവിടെ നടക്കുമോ എന്ന്. കടലും കടന്ന് പറക്കാൻ കൊതിക്കുന്ന മനസ്സുമായി നടക്കുന്നവർ അറിയേണ്ട ഒരു കാര്യമുണ്ട്. ഇവിടെ നമ്മുടെ സ്വന്തം ഇന്ത്യയിൽ മാത്രം നടത്താൻ കഴിയുന്ന ചില കാര്യങ്ങളുണ്ട്.വേറേത് രാജ്യത്ത് ചെന്നാലും ഇതുപോലെ ചെയ്യാമെന്ന് നിങ്ങൾ സ്വപ്‌നത്തിൽ പോലും കരുതേണ്ട.

  • തിരക്കുള്ള റോഡ് മുറിച്ചുകടക്കുക: ട്രാഫിക് സിഗ്നൽ പച്ച തെളിയുന്നതു നോക്കി കണ്ണുംനട്ട് നിൽക്കുമ്പോൾ ചുറ്റുമുള്ളവർ തുറിച്ചു നോക്കുന്നതായി തോന്നിയിട്ടുണ്ടോ. ഉള്ള ഗ്യാപ്പിൽ ഇവന് കടന്നുപൊയ്ക്കൂടെ എന്നാണ് ആ നോട്ടത്തിന്റെ അർത്ഥം. അത്തരം റോഡ് മുറിച്ചു കടക്കലുകൾ വേറൊരിടത്തും നടക്കില്ല.crossing-road-1-reddit_1426740695
  • വഴിയിലെ ക്രിക്കറ്റ് :ഇഷ്ടിക നിരത്തി സ്റ്റമ്പാക്കി പ്ലാസ്റ്റിക് ബോളും തെങ്ങിൻമടലും കൊണ്ട് ക്രിക്കറ്റ് കളിക്കാൻ നമുക്ക് മാത്രമേ സാധിക്കൂ,അതും നടുറോഡിൽ!!
  • തലകുലുക്കൽ മറുപടി :അനുകൂലമായാലും പ്രതികൂലമായാലും ഉള്ള ആ തലകുലുക്കലുകൾ ഇന്ത്യൻ സ്റ്റൈലാണ്.

 • മാതാപിതാക്കളോടൊത്തുള്ള ജീവിതം: അച്ഛനമ്മമാരോടൊത്ത് എന്നും കഴിയാനുള്ള ഭാഗ്യം ഇന്ത്യക്കാർക്ക് മാത്രമേയുള്ളു.എത്രയും കൂടുതൽ കാലം അവർക്കൊപ്പം നല്ല കുട്ടിയായി കഴിയുന്നോ അത്രയും കൂടുതൽ നിങ്ങൾ സ്‌നേഹിക്കപ്പെടും.
 • വിവിധ ഭാഷാ പരിജ്ഞാനം: ഒരു ശരാശരി ഇന്ത്യക്കാരന് പോലും രണ്ടു ഭാഷകളെങ്കിലും വശമുണ്ടാവും. മാതൃഭാഷയ്‌ക്കൊപ്പം ഇംഗ്ലീഷും ദേശീയഭാഷയും പഠിക്കുന്നവരാണല്ലോ നമ്മൾ
 • പേരപ്പൻ,ചിറ്റമ്മ,കൊച്ചച്ഛൻ… എല്ലാ ബന്ധുക്കളെയും സംബോധന ചെയ്യാൻ നമുക്ക് വെവ്വേറെ പദങ്ങളുണ്ട്. മറ്റ് രാജ്യങ്ങളിൽ ഇത് അങ്കിൾ,ആന്റി എന്നിവയിൽ ചുരുങ്ങും!!indian-parents-1-emlii_1426741445
 • സ്‌പൈസി ഫുഡ്: മസാല രുചി കലർന്ന ആഹാരപ്രിയം ഇന്ത്യക്കാരുടെ മാത്രം പ്രത്യേകതയാണ്.
 • പാചകവൈവിധ്യം :ഇത്രയധികം വിഭവങ്ങൾ പാചകം ചെയ്ത് പരീക്ഷിക്കാനുള്ള ഭാഗ്യവും നമ്മളെപ്പോലെ മറ്റാർക്കുമില്ല.
 • കൈ ഉപയോഗിച്ചുളള ആഹാരം കഴിക്കൽ :കത്തിയും മുള്ളും ഇല്ലാതെ കൈകൊണ്ട് മാത്രം എല്ലാ ഭക്ഷണവും കഴിക്കാൻ ഇവിടെയല്ലേ പറ്റൂ
 • വിലപേശൽ: ഇന്ത്യക്കാരോളം മിടുക്ക് ഇക്കാര്യത്തിൽ വേറാർക്കുമില്ല.saying-please-1-random-transliterator_1426741500
 • ടോയ്‌ലറ്റ് കാര്യം :ഇന്ത്യൻ ക്ലോസറ്റുകളെ പരിഹസിക്കാറുണ്ടെങ്കിലും ആരോഗ്യപരമായി ആ പഴയ കുത്തിയിരിപ്പ് തന്നെയാണ് നല്ലതെന്ന് ഡോക്ടർമാർ തന്നെ സമ്മതിച്ചുതരും. യൂറോപ്യൻ ക്ലോസറ്റ് ഉപയോഗിക്കുമ്പോൾ തെറ്റായ രീതിയിലാണ് നമ്മുടെ ശരീരഘടന.
 • വിവാഹം: മാതാപിതാക്കൾ കണ്ടെത്തിത്തരുന്ന ചെറുക്കനെ പെണ്ണിനെ വിവാഹം ചെയ്യണമെന്ന രീതി ഇവിടെ മാത്രമേ ഉള്ളൂ.bride-1_1426741955
 • തലമുറകൾ കൈമാറിയ വസ്ത്രങ്ങൾ: അമ്മയുടെയും അമ്മമ്മുടെയുമൊക്കെ വസ്ത്രങ്ങൾ നമ്മളെകാത്ത് അലമാരിയിലോ കാൽപെട്ടിയിലോ ഇരിപ്പുണ്ടാവും ഇപ്പോഴും,സത്യമല്ലേ!
 • അയൽവക്ക സ്‌നേഹം :പാല് മുതൽ പരിപ്പ് വരെ എന്താവശ്യത്തിനും അയലത്തേക്ക് കടം ചോദിച്ചുകൊണ്ടുള്ള ഓട്ടം ഇവിടെ മാത്രമേ നടക്കൂ
 • വിരുന്നിനു പോകൽ: യാതൊരു മുന്നറിയിപ്പും കൂടാതെ ബന്ധുവീടുകളിലേക്കുള്ള യാത്ര. ചെന്നുകയറുമ്പോഴേ അവർ അറിയൂ അതിഥികൾ ഉണ്ടെന്ന്
 • സമയം കൊണ്ട് ദൂരമളക്കൽ :ഇീ സ്ഥലത്തു നിന്ന് ആ സ്ഥലം വരെ ഇത്ര സമയം എന്ന് പറയുന്നത് ഇന്ത്യക്കാർ മാത്രമാണ്check-time-big-image-1-alitalia_1426742748_725x725
 • അർഥമുള്ള പേരുകൾ :പേരിനു പിന്നിൽ പുരാണത്തിന്റെയോ നിഘണ്ടുവിന്റെയോ ഒക്കെ സ്വാധീനമുള്ളത് നമുക്ക് മാത്രമാണ്.
 • ഇതും നമുക്കേ അറിയൂ: എത്ര തിരക്കുള്ള ബസ്സോ ഓട്ടോയോ ജീപ്പോ ആവട്ടെ ഒരാൾക്കു കൂടിയുള്ള ഇടം ഉണ്ടെന്ന് നമ്മൾ കണ്ടെത്തും!!
 • മിസ്ഡ് കോൾ സംസ്‌കാരം :നമ്മൾ സുരക്ഷിതരായി എവിടെയെങ്കിലും എത്തിച്ചേർന്നെന്ന് വീട്ടുകാരെയോ സുഹൃത്തുക്കളെയോ അറിയിക്കാൻ സ്വീകരിക്കുന്ന ആ വഴി
 • സെക്‌സ് ഇഷ്ടമാണ് പക്ഷേ :സെക്‌സ് ഇഷ്ടമാണെങ്കിലും പൊതു സ്ഥലത്ത് വച്ച് ആ വാക്കെങ്ങാനും കേട്ടാൽ അതിനെക്കുറിച്ച് പറഞ്ഞവനെ അന്യഗ്രഹജീവിയെ പോലെ നോക്കുന്ന മനുഷ്യരും ഇന്ത്യയിൽ മാത്രമേ ഉള്ളൂshock-3-replygif_1426743216

NO COMMENTS

LEAVE A REPLY