കബാലി ആഘോഷമാക്കാൻ കഫെ തുറന്ന് ആരാധകർ

തമിഴ്‌നാട്ടിൽ താരാരാധന ഇത് ആദ്യമൊന്നുല്ല, എം ജി ആർ മുതൽ ധനുഷ് വരെ നീളുന്ന താരദൈവങ്ങളോട് അവർക്കുള്ള ആരാധന പ്രശസ്തമാണ്. എന്നാൽ ഇതാ തമിഴകത്തെ താരരാജാവിനായി ഒരു റെസ്റ്റോറന്റ് തന്നെ തുറന്നിരിക്കുകയാണ് ആരാധകർ.

ഏറെ നാളത്തെ ഇടവേളയ്ക്ക് ശേഷമാണ് രജനീകാന്തിന്റെ ഒരു ചിത്രം, കബാലി തിയേറ്ററുകളിലെത്തുന്നത്. ഈ ആവേശത്തിലാണ് ഓരോ രജനീ ആരാധകനും. കോളിവുഡ് കഫേ എന്ന പേരിലാണ് കഫേ ആരംഭിച്ചിരിക്കുന്നത്. റെസ്‌റ്റോറന്റിൽ എവിടെ തിരിഞ്ഞാലും അവിടെല്ലാം രജനി മയം.

ചുവരുകളിൽ രജനീകാന്തിന്റെ വിവിധ ചിത്രങ്ങൾ. ഡൈനിങ് ടേബിളിലെ ഷീറ്റുകളിൽ രജനിയെ കുറിച്ചുള്ള വിവരങ്ങൾ. ഒപ്പം കബാലിയുടെ ആറടി പോക്കമുള്ള ചിത്രവും. ചിത്രത്തിനൊപ്പം നിന്ന് സെൽഫി എടുക്കാനുള്ള അവസരവും.

രജനിയുടെ പത്തോളം ചിത്രങ്ങളും സന്ദേശങ്ങളും റെസ്റ്റോറന്റിലുണ്ട്.സൂപ്പർ സ്റ്റാറിന്റെ കടുത്ത ആരാധകനായ ഹരിഹരൻ സുരേഷാണ് റസ്റ്റോറന്റിന്റെ ഉടമ. റസ്റ്റോറന്റിലെത്തുന്നവർക്ക് ഭക്ഷണം ഓർഡർ ചെയ്ത ശേഷമുള്ള ഇടേവളക്കിടയിൽ രജനി പദപ്രശ്‌നം കളിക്കാം. പദപ്രശ്‌നം വിജയകരമായി പൂർത്തിയാക്കുന്നവർക്ക് സമ്മാനവുമുണ്ടെന്ന് ഹരിഹരൻ പറഞ്ഞു.

കബാലിയ്ക്കായുള്ള ആഘോങ്ങൾ ഇവിടെ അവസാനിക്കുനന്നില്ല. കബാലിയുടെ ചിത്രങ്ങൾ പ്രിന്റ് ചെയ്ത നൂറോളം ടീ ഷർട്ടുകളാണ് തിരുപ്പൂർ ഗാർമന്റ് യൂണിറ്റുകളിൽ നിന്ന് ആരാധകർ ഓർഡർ ചെയ്തിരിക്കുന്നത്. ആരാധകരുടെ ട്രേഡ്മാർക്കായ വെള്ളയിൽ നീലയും വെള്ളയും ചുവപ്പും ബോർഡറുകൾ ഉള്ള മുണ്ടുകളും ഷോപ്പുകളിൽ നിരന്നുകഴിഞ്ഞു. പ്രത്യേകമായി ഡിസൈൻ ചെയ്ത വേഷത്തിൽ കബാലിയുടെ ആദ്യ ഷോ കാണാനാണ് ആരാധകരുടെ തീരുമാനം.

കബാലി റിലീസ് ചെയ്യുന്ന ജൂലൈ 22ന് കോയമ്പത്തൂരിലെ വിവിധ ക്ഷേത്രങ്ങളിൽ പ്രത്യേക പൂജകളുമുണ്ട്. റിലീസിങ് ദിവസം പതിവ് പാലഭിഷേകവും മധുരപലഹാര വിതരണവും നടക്കും.

⇦ വാർത്തകൾ അറിയൂ ഫേസ്ബുക്കിലൂടെ!!! നിങ്ങളുടെ ഫേസ്ബുക്കിൽ Latest News updates ലഭിക്കുവാൻ 24 News ഒഫിഷ്യൽ ഫേസ്ബുക്ക് പേജ് like ചെയ്യുക.
Click here to download Firstnews
SHARE