മഞ്ജുവാര്യര്‍ പിണറായി വിജയനെ സന്ദര്‍ശിച്ചു.

അഭിജ്ഞാന ശാകുന്തളം നാടകത്തിലേക്കു ക്ഷണിക്കാനാണ് മഞ്ജുവാര്യര്‍ മുഖ്യമന്ത്രി പിണറായി വിജയനെ സന്ദർശിച്ചത്. നടി മഞ്ജുവാര്യര്‍ അഭിജ്ഞാന ശാകുന്തളം സംസ്കൃതനാടകത്തില്‍ ശകുന്തളയായാണ് അരങ്ങിലെത്തുന്നത്. നാടകം ചിട്ടപ്പെടുത്തിയ കാവാലം നാരായണപ്പണിക്കര്‍ക്കുള്ള ശ്രദ്ധാഞ്ജലിയായാണ് നാടകം അവതരിപ്പിക്കുന്നത്. 18ന് വൈകിട്ട് 6.30ന് തിരുവനന്തപുരം ടാഗോര്‍ തിയറ്ററില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ നാടകാവതരണം ഉദ്ഘാടനംചെയ്യും. മഞ്ജുവാര്യര്‍ പ്രൊഡക്ഷന്‍സ് നിര്‍മിക്കുന്ന നാടകം സോപാനം ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് പെര്‍ഫോമിങ് ആര്‍ട്സ് ആന്‍ഡ് റിസര്‍ച്ചാണ് അരങ്ങിലെത്തിക്കുന്നത്. സ്വരലയയാണ് നാടകത്തിന്റെ ആതിഥേയര്‍.

manju1 naadakm_573380

⇦ വാർത്തകൾ അറിയൂ ഫേസ്ബുക്കിലൂടെ!!! നിങ്ങളുടെ ഫേസ്ബുക്കിൽ Latest News updates ലഭിക്കുവാൻ 24 News ഒഫിഷ്യൽ ഫേസ്ബുക്ക് പേജ് like ചെയ്യുക.
Click here to download Firstnews
SHARE