Advertisement

ആശ്വാസം; ചാനൽ അടച്ചുപൂട്ടില്ല!!

July 15, 2016
Google News 1 minute Read

 

ടിവി ന്യൂസ് ചാനൽ അടച്ചുപൂട്ടുന്നില്ലെന്ന് ബിബിസിയുടെ തീരുമാനം.വാർഷിക റിപ്പോർട്ടിലാണ് ഇക്കാര്യം വെളിപ്പെടുത്തിയിരിക്കുന്നത്. അതേസമയം,ബിബിസിയെ വേൾഡ് ചാനലുമായി ലയിപ്പിക്കുന്നതടക്കമുള്ള നിരവധി നിർദേശങ്ങൾ പരിഗണനയിലുണ്ട്.

ബിബിസി ഉയർന്ന ജീവനക്കാർക്ക് നല്കുന്ന പ്രതിഫലത്തിൽ വൻ കുറവ് വരുത്തിയിട്ടുണെന്ന് റിപ്പോർട്ടിൽ പരാമർശമുണ്ട്.ജീവനക്കാരുടെ തസ്തികകളും വെട്ടിക്കുറച്ചിട്ടുണ്ട്.ബോറിസ് ജോൺസൺ കൺസർവേറ്റീവ് പാർട്ടി നേതൃത്വത്തിനൊപ്പം നിൽക്കില്ലെന്ന് പറഞ്ഞതോടെയാണ് ബിബിസി അടച്ചുപൂട്ടലിലേക്കോ എന്ന ആശങ്ക ഉയർന്നു തുടങ്ങിയത്.മാസങ്ങൾക്കു മുമ്പു തന്നെ ചാനലിന്റെ നിലനിൽപ് ഭീഷണിയിലായിരുന്നു.

എന്നാൽ,ഇപ്പോൾ ആ അവസ്ഥയ്ക്ക് മാറ്റം വന്നിട്ടുണ്ടെന്ന് വാർഷിക റിപ്പോർട്ടിൽ പറയുന്നു. ബിബിസി വേൾഡ് ന്യൂസുകൾ കൂടുതലായി ഷെയർ ചെയ്യപ്പെടുന്നുണ്ട്. യൂറോപ്യൻ യൂണിയനിൽ ബ്രിട്ടൻ തുടരണമോ എന്ന ഹിതപരിശോധന നടന്ന ആഴ്ചയിൽ ബ്രിട്ടനിലെ 93 ശതമാനം ജനങ്ങളും ബിബിസി ന്യൂസ് കണ്ടിരുന്നു.ഫലപ്രഖ്യാപനദിവസം 52 മില്ല്യൺ ആളുകൾ ഓൺലൈൻ സൈറ്റ് സന്ദർശിച്ചതായും റിപ്പോർട്ടിലുണ്ട്.

ബിബിസി ന്യൂസ് സൈറ്റും മൊബൈൽ ഹോംപേജും ലോഞ്ച് ചെയ്തതോടെ ചാനൽ റേറ്റിംഗ് കുത്തനെ താഴുകയായിരുന്നു.അതേസമയം ബിബിസിയുടെ മറ്റ് സർവ്വീസുകളായ റേഡിയോ,മ്യൂസിക് എന്നിവയുടെ റീച്ച് കൂടിയിട്ടുണ്ട്.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here