ഇത് സ്‌നേഹമല്ലാതെ മറ്റെന്താണ്

0

സ്വന്തം ജീവൻ പണയം വെച്ച് തന്റെ ഉടമയേയും കുടുംബത്തെയും രക്ഷിച്ച് ഒടുവിൽ അവൻ മരണത്തിന് കീഴടങ്ങി. ഉടമയുടെ വീട്ടിൽ കടന്നുകൂടിയ നാല് മൂർഖൻ പാമ്പുകളെ വകയിരുത്തിയാണ് ഡോബർമാൻ മരണത്തിന് കീഴടങ്ങിയത്.

ഭുവനേശ്വറിൽനിന്ന് 400 കിലോമീറ്റർ അകലെ ജഗപതി ജില്ലയിലാണ് സംഭവം. പാമ്പുകളെ കൊല്ലുന്നതിനിടയിൽ വിഷം തീണ്ടിയതാണ് മരണ കാരണം.

ജഗതി ജില്ലയിലെ സൈബൂർ ഗ്രാമത്തിലെ ദിബാകർ റൈതയുടെ നായയാണ് ഉടമയോടുള്ള സ്‌നേഹം തെളിയിക്കാനായി സ്വന്തം ജീവൻ ബലി നൽകിയത്. പ്രിയപ്പെട്ട വളർത്തുനായയെ പിരിയേണ്ടി വന്നതിന്റെ ദു:ഖത്തിലാണ് ഈ കുടുംബം.

dobermanമഴക്കാലമായതോടെ മാളങ്ങളിൽനിന്ന് പാമ്പുകൾ പുറത്തിറങ്ങുന്നത് പതിവാണ്. മാളത്തിൽ വെള്ളം കയറുന്നതിനാലാണ് ഇവ പുറത്തിറങ്ങുന്നത്. മലനിരകളിൽ കണ്ടുവരുന്ന മൂർഖൻ പാമ്പുകളെയാണ് നായ കൊന്നത്.

Comments

comments