സ്വര്‍ണ്ണ ഷര്‍ട്ടുകാരന്‍ ദത്ത ഫുഗെ കൊല്ലപ്പെട്ടു.

സ്വര്‍ണം കൊണ്ട് നിര്‍മിച്ച ഷര്‍ട്ട് ധരിച്ച് ജനശ്രദ്ധ നേടിയ ദത്ത ഫുഗെ കൊല്ലപ്പെട്ടു. എന്‍.സി.പി മുന്‍ നേതാവായിരുന്നു. വക്രതുണ്ഡ് ചിട്ട് ഫണ്ട് എന്ന പേരില്‍ പണമിടപാട് സ്ഥാപനം നടത്തി വന്ന ദത്ത ഫുഗെയെ ഇന്നലെ രാത്രി ഒരു സംഘം വന്ന് ആക്രമിച്ച് കൊലപ്പെടുത്തുകയായിരുന്നു.

കല്ലും മൂര്‍ച്ചയേറിയ ആയുധങ്ങളുമുപയേഗിച്ചുള്ള ക്രൂരമായ ആക്രമണത്തില്‍ മാരകപരിക്കുകളും ദത്തയുടെ മൃതശരീരത്തില്‍ ഉണ്ട്. ചിട്ടി കമ്പനിയില്‍ ക്രമക്കേടുകളുണ്ടെന്ന് ഇടപാടുകാരില്‍ നിന്ന് ആരോപണമുയര്‍ന്നിരുന്നു.

വ്യാഴാഴ്ച രാത്രി ദിഗിയിലെ ഭാരത്മാതാ നഗറിലുള്ള വീട്ടിലത്തെിയ സംഘം ഫുഗെയെ പുറത്തേക്ക് കൂട്ടികൊണ്ടുപോവുകയായിരുന്നുവെന്ന് ഭാര്യ സീമ പൊലീസിനോട് പറഞ്ഞു. ചിട്ടിയുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ സംസാരിക്കാന്‍ എന്നാണ് സംഘം പറഞ്ഞത്. എന്നാല്‍ വെള്ളിയാഴ്ച രാവിലെ ഇയാളെ കൊല്ലപ്പെട്ട നിലയില്‍ കണ്ടത്തെുകയായിരുന്നു. സാമ്പത്തിക പ്രശ്നങ്ങളാണ് കൊലപാതകത്തിന് പിന്നിലെന്ന് പൊലീസ് അറിയിച്ചു.

_66968095_comp624

44 കാരാനയ ദത്ത ഫുഗെ മൂന്നുവര്‍ഷം മുമ്പാണ് 3.5 കിലോ സ്വര്‍ണമുപയോഗിച്ചുണ്ടാക്കിയ ഷര്‍ട്ട് ധരിച്ച് ശ്രദ്ധേയനായത്. 1.27 കോടി രൂപമുടക്കിയാണ് ഫുഗെ സ്വര്‍ണ ഷര്‍ട്ട് നിര്‍മിച്ചത്. ബെല്‍റ്റ്, മാലകള്‍, ബ്രേസ് ലേറ്റുകള്‍ എന്നിവയടക്കം ഏഴു കോടി രൂപയുടെ സ്വര്‍ണമാണ് ഫുഗെ ധരിച്ചിരുന്നത്.

⇦ വാർത്തകൾ അറിയൂ ഫേസ്ബുക്കിലൂടെ!!! നിങ്ങളുടെ ഫേസ്ബുക്കിൽ Latest News updates ലഭിക്കുവാൻ 24 News ഒഫിഷ്യൽ ഫേസ്ബുക്ക് പേജ് like ചെയ്യുക.
Click here to download Firstnews
SHARE