മോദിയും പിണറായിയുമൊക്കെ ഇതു കൂടി കാണണം!!

 

വീട് മാറുന്നതിന്റെ ഭാഗമായി വീട്ടുസാധനങ്ങൾ ചുമന്ന് മാറ്റാൻ ജോലിക്കാരെ സഹായിക്കുന്ന ഈ വ്യക്തി മറ്റാരുമല്ല. ബ്രിട്ടീഷ് പ്രധാനമന്ത്രിയായിരുന്ന ഡേവിഡ് കാമറൂൺ ആണ്. സ്ഥാനം ഒഴിഞ്ഞതോടെ തന്റെ ഔദ്യോഗിക വസതിയിൽ നിന്ന് അദ്ദേഹം താമസം മാറുന്നതിന്റെ ദൃശ്യമാണിത്.

പാശ്ചാത്യ സംസ്‌കാരത്തിന്റെ കുറ്റങ്ങളും കുറവുകളും വാതോരാതെ പറയാറുള്ള നമ്മൾ ഇത്തരം നന്മകൾ കാണാൻ ശ്രമിക്കാറുണ്ടോ? അനുകരിക്കാൻ ശ്രമിക്കാറുണ്ടോ? ഇന്ത്യയിൽ ഇത്തരമൊരു ചിത്രം അപൂർവ്വമായെങ്കിലും കാണാറുണ്ടോ? പ്രധാനമന്ത്രി പോയിട്ട് എംഎൽഎയെങ്കിലും ഇതിന് തയ്യാറാവുമോ? ഒർഡർലിമാരും ശിപായിമാരും നിരന്നു നിൽക്കുമ്പോൾ പിന്നെന്തിന് ഞാൻ അത് ചെയ്യണം എന്ന് വിചാരിക്കുന്ന ജനാധിപത്യപ്രതിനിധികളല്ലേ നമുക്കുള്ളത് ?ആലോചിച്ചു നോക്കൂ!!

NO COMMENTS

LEAVE A REPLY