Advertisement

ആരും പറഞ്ഞുതരാത്ത ചില അടുക്കളരഹസ്യങ്ങൾ

July 15, 2016
Google News 1 minute Read

വീട്ടമ്മമാർക്കു മാത്രം മനസ്സിലാവുന്ന നിരവധി പ്രശ്‌നങ്ങളുണ്ട്.അടുക്കളയിലെ ഉറുമ്പ് ശല്യം,കറി വയ്ക്കുമ്പോൾ നന്നാവുമോ എന്ന ടെൻഷൻ,അടുക്കളയിലെ ദുർഗന്ധം മാറാത്തതിന്റെ വിഷമം..അങ്ങനെ പലതും. ഇതാ ചില പൊടിക്കൈകൾ നിങ്ങൾക്കായി…

  • അടുക്കള തുടയ്ക്കാൻ ഉപയോഗിക്കുന്ന വെള്ളത്തിൽ അല്പം വിനാഗിരി കൂടി ചേർത്താൽ അടുക്കളയിലെ ദുർഗന്ധം മാറിക്കിട്ടും
  • ഉള്ളി മുറിക്കുമ്പോൾ കണ്ണുനീർ വരാതിരിക്കാൻ ഉള്ളി റെഫ്രിജറേറ്റിൽ വച്ച് തണുപ്പിച്ച ശേഷം മുറിയ്ക്കുക
  • എണ്ണ കനച്ച് പോകാതിരിക്കാൻ എണ്ണയിൽ നാലഞ്ച് നെല്ലിൻമണികൾ ഇട്ട് വച്ചാൽ മതി

download (1)

 

  • ബിരിയാണി ഉണ്ടാക്കുമ്പോൾ ചോറ് കട്ടപിടിക്കാതിരിക്കാൻ അല്പം നാരങ്ങാനീര് ഒഴിയ്ക്കുക
  • മത്തങ്ങ,കാരറ്റ് എന്നിവ കറി വയ്ക്കുമ്പോൾ ഒരു നുള്ള് പഞ്ചസാര കൂടി ചേർത്താൽ സ്വാദ് ഇരട്ടിക്കും.
  • പാവയ്ക്കായുടെ കയ്പ് കളയാൻ മൂന്ന് ടീസ്പൂൺ വിനാഗിരിയും ഒരു ടീസ്പൂൺ ഉപ്പും ചേർത്ത് പുരട്ടി ഏതാനും മണിക്കൂർ വയ്ക്കുക.ശേഷം കഴുകി ഉപയോഗിക്കുക.

images (2)

  • അടുക്കളയിലെ ഉറുമ്പ് ശല്ല്യം ഒഴിവാക്കാൻ ഉറുന്ന് ഉള്ളിടത്ത് അല്പം മഞ്ഞൾപ്പൊടി വിതറിയാൽ മതി.
  • ഇഞ്ചിയും വെളുത്തുള്ളിയും കറിക്ക് ഉപയോഗിക്കുമ്പോൾ തൊലി കളയാതെ ചതയ്ക്കുകയോ അരയ്ക്കുകയോ ചെയ്താൽ ഗുണവും മണവും കൂടും.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here