നട്ടെല്ലുള്ളവന്‌ ജീവിക്കാൻ ഒരു സത്യം മതി- കോടതി വിമര്‍ശത്തിനെതിരെ കളക്ടര്‍ ബ്രോയുടെ പോസ്റ്റ്

collector-bro-1

പെണ്‍കുട്ടികളെ കടത്തിയ കേസിലെ പ്രതിയ്ക്കെതിരെ കാപ്പ ചുമത്താതതിന് ഹൈക്കോടതിയുടെ രൂക്ഷ വിമര്‍ശം നേരിട്ട കളക്ടര്‍ ബ്രോയുടെ ഫെയ്സ് ബുക്ക് പോസ്റ്റ് ചര്‍ച്ചയാകുന്നു. ‘സത്യം യാത്രക്ക്‌ സഞ്ചിയെടുക്കുമ്പൊഴേക്കും അസത്യം രണ്ട്‌ റൗണ്ട്‌ ഉലകം ചുറ്റിയിരിക്കും. വളഞ്ഞിട്ട്‌ ഒരായിരം അസത്യങ്ങൾ കൊണ്ട്‌ അക്രമിച്ചാലും നട്ടെല്ലുള്ളവന്‌ ജീവിക്കാൻ ഒരു സത്യം മതി’. എന്നാണ് കളക്ടര്‍ തന്റെ സ്വകാര്യ ഫെയ്സ് ബുക്കില്‍ കുറിച്ചിരിക്കുന്നത്.
സുഹൈല്‍ തങ്ങള്‍ക്കെതിരെ കരുതല്‍ തടങ്കല്‍ ശുപാര്‍ശ തള്ളിയതിനാണ് കോടതിയുടെ വിമര്‍ശം. പ്രതിയ്ക്കെതിരെ കാപ്പ ചുമത്തേണ്ട എന്ന് തീരുമാനം എടുത്തതിന്റെ കാരണം വ്യക്തമാക്കാനാണ് കോടതി ആവശ്യപ്പെട്ടത്. ഇതില്‍ വിശദീകരണം നല്‍കാനും ആവശ്യപ്പെട്ടിട്ടുണ്ട്.
എന്നാല്‍ ജാമ്യം കിട്ടാത്ത കേസാണ് പ്രതിയ്ക്കെതിരെ ചുമത്തിയതെങ്കില്‍ കാപ്പ ചുമത്തേണ്ടതില്ല എന്നതാണ് കീഴ്വഴക്കം അതുകൊണ്ടാണ് കളക്ടര്‍ ഇങ്ങനെ ഒരു തീരുമാനം എടുത്തതും.ഇങ്ങനെയുള്ളവരെ കാപ്പ ചുമത്താതെ തന്നെ തടങ്കലിലാക്കാനും സാധിയ്ക്കും. പക്ഷേ ഹൈക്കോടതിയില്‍ നിന്ന് പ്രതിയ്ക്ക് പിന്നീട് ജാമ്യം ലഭിച്ചു. ഈ സാഹചര്യത്തിലാണ് ജസ്റ്റിസ് കെടി ശങ്കരന്റെ അധ്യക്ഷതയിലുള്ള ഡിവിഷന്‍ ബഞ്ച് കളക്ടര്‍ക്കെതിരെ വിമര്‍ശം ഉന്നയിച്ചത്.

Selection_060

NO COMMENTS

LEAVE A REPLY