കാശ്മീരിലെ പെല്ലെറ്റ് ഷെല്‍ ആക്രമണത്തിന്റെ ക്രൂരമായ ചിത്രങ്ങള്‍

0

ജമ്മുകാശ്മീരില്‍ പോലീസ് പ്രയോഗിച്ച പെല്ലറ്റ് തുളഞ്ഞുകയറി നിരവധി പേര്‍ക്കാണ് കാഴ്ച നഷ്ടപ്പെട്ടത്. സര്‍ക്കാര്‍ ഉത്തരവ് വകവയ്ക്കാതെ കാശ്മീരില്‍ ഇത്തരം ആയുധങ്ങള്‍ പോലീസ് വ്യാപകമായി ഉപയോഗിക്കുന്നുണ്ട്. ഒരു കാട്രിഡ്ജില്‍ ബാള്‍ ബിയറിംഗുകള്‍ക്ക് സമാനമായ അഞ്ഞൂറോളം വെടിയുണ്ടകളാണ് അടങ്ങിയിരിക്കുന്നത്. ഒരു കൂട്ടത്തെ നിയന്ത്രിക്കാന്‍ ഒമ്പത് പെലെറ്റുകള്‍ മാത്രമേ ഉപയോഗിക്കാവൂ എന്നാണ് നിയമം. എന്നാല്‍ ഇത്തരം നിര്‍ദ്ദേശങ്ങള്‍ പാലിക്കപ്പെടാറില്ല. അതേസമയം റാലിക്കിടെ അക്രമം നടത്തിയവരെ നിയന്ത്രിക്കാനാണ് തങ്ങള്‍ ചെയ്തതെന്നാണ് പോലീസ് വാദം.

Comments

comments