ഇതാണ് ഇന്ത്യയുടെ ‘കൊടുങ്കാറ്റ്’

ഇന്ത്യയിലെ വേഗത കൂടിയ ട്രെയിനെന്ന പട്ടം ഇനി സ്‌പെയിനില്‍ നിന്നെത്തിയ ടാല്‍ഗോ ട്രെയിന്. പരീക്ഷണ ഒാട്ടത്തിൽ 84 കിലോമീറ്റര്‍ 38 മിനിട്ടിൽ ടാല്‍ഗോ ഓടിതീര്‍ത്തു.മഥുര- പല്‍വേല്‍ റൂട്ടിലാണ് പരീക്ഷണ ഓട്ടം നടന്നത്. ഔദ്യോഗിക ഓട്ടമല്ലാത്തതിനാൽ റെക്കോർഡ് പുസ്തകത്തിൽ ഈ നേട്ടം നിലനിൽക്കില്ല.

മണിക്കൂറിൽ 180 കിലോമീറ്റര്‍ വേഗതയിലാണ് ടാല്‍ഗോ പരീക്ഷണ ഒാട്ടം പൂർത്തിയാക്കിയത്. ഭാരക്കുറവും അത്യാധുനിക സാങ്കേതിക വിദ്യയുമാണ് ടാല്‍ഗോയുടെ പ്രത്യേകത. അഞ്ച് ദിവസമാണ് പരീക്ഷണ ഓട്ടത്തിനായി നീക്കിവെച്ചത്.

പരീക്ഷണ ഓട്ടം ജൂലൈ 9നാണ് ആരംഭിച്ചത്. ട്രെയിനില്‍ ഭാരം വഹിച്ചു കൊണ്ടായിരിക്കും അടുത്ത പരീക്ഷണ ഓട്ടം. ആളുകൾക്ക് പകരം മണല്‍ചാക്കുകള്‍ വഹിച്ചാണ് പരീക്ഷണം. ഇതിനായി മുംബൈ- മധുര രാജധാനി എക്‌സ്പ്രസ് റൂട്ടാണ് കണ്ടെത്തിയിരിക്കുന്നത്.

talgo-train-759

ഡൽഹി- മുംബൈ ട്രെയിന്‍ സര്‍വ്വീസിനാണ് ഈ അതിവേഗ വണ്ടി ഒരുക്കുന്നത്. നിലവില്‍ രാജ്യത്ത് വേഗതയില്‍ ഒന്നാമത് നില്‍ക്കുന്നത് ഡൽഹി- ആഗ്ര റൂട്ടിലോടുന്ന ഗതിമാന്‍ എക്സ്പ്രസ്സായിരുന്നു വേഗതയിൽ ഇതുവരെ മുമ്പന്‍. മണിക്കൂറില്‍ 160 കിലോമീറ്ററാണ് ഇതിന്റെ വേഗത. ടാല്‍ഗോ കളത്തിലിറങ്ങുന്നതോടെ ഇത് പഴങ്കഥയാവും.

NO COMMENTS

LEAVE A REPLY