ഈ വീഡിയോ പറഞ്ഞുതരും എല്ലാം

0

പ്രഥമ രാജ്യാന്തര പ്രീമിയർ ഫുട്‌സാൽ ലീഗിന് ഇന്ന് കിക്കോഫാകും. ചെന്നൈ ജവഹർലാൽ നെഹ്‌റു സ്റ്റേഡിയത്തിൽ നടക്കുന്ന ഉദ്ഘാടന മത്സരത്തിൽ ചെന്നൈയും മുംബൈയും ഏറ്റുമുട്ടും. കൊച്ചി ഉൾപ്പടെ ആറ് ഫ്രാഞ്ചൈസികളാണ് പ്രഥമ ലീഗിൽ മത്സരിക്കുന്നത്.

എന്താണ് ഫുട്‌സാലെന്നും ഇതിനെന്താണ് ഫുട്‌ബോളുമായി വ്യത്യാസം എന്നൊക്കെ നിരവധി ചോദ്യങ്ങൾ ഉയരുന്നുണ്ട്.ഇന്‍ഡോര്‍ സ്‌റ്റേഡിയത്തില്‍ അഞ്ചു താരങ്ങള്‍ അടങ്ങുന്ന ടീമുകളുമായി 40 മിനിറ്റ് നേരം കൊണ്ട് കളിക്കുന്ന ഫുട്‌ബോളിന്റെ രൂപാന്തരമാണ് ഫുട്‌സാല്‍. 20 മിനിറ്റു വീതമുള്ള രണ്ടു പകുതികളിലായാണ് മത്സരം.

ഫുട്‌സാലിന്റെ നിയമങ്ങളും വ്യവസ്ഥകളും ഇങ്ങനെയാണ്.

  • ഓഫ് സൈഡ് ഇല്ല. ത്രോ പോകുന്ന ബോള്‍ കാലുകൊണ്ടാണ് എടുക്കുന്നത്, ത്രോ, ഫ്രീകിക്ക് മുതലായവ എടുക്കുമ്പോള്‍ എതിരെ കളിക്കുന്ന കളിക്കാര്‍ മൂന്നു മീറ്റര്‍ മാറി നില്‍ക്കണം. ഡയറക്ട് കിക്ക് ചെയ്ത് ഗോള്‍ നേടിയാല്‍ ഗോള്‍ അല്ല.
  • റഫറിയോട് ചോദിക്കാതെ തന്നെ പകരക്കാരനെ ഇറക്കാം,കയറ്റിയവരെ ഇറക്കി വീണ്ടും കയറ്റാം.
  • ബോള്‍ പൊക്കി ഒരു പരിധികഴിഞ്ഞ് കളിക്കാന്‍ പാടില്ല, കീപ്പറിന് ബോള്‍ കൈകൊണ്ട് എടുത്ത് അടിക്കാനാകില്ല. സ്വന്തം ടീം നല്‍കുന്ന ബോള്‍, കീപ്പര്‍ കൈകൊണ്ട് തൊടാന്‍ പാടില്ല. കാലുകൊണ്ട് കളിക്കണം. കോര്‍ണറും പെനാല്‍റ്റിയും മാത്രമാണ് ഡയറക്ട് കിക്ക്.
  • ഫുട്‌സാലിന് ഉപയോഗിക്കുന്ന ബോള്‍ ഫുട്‌ബോളിനേക്കാളും ചെറിയ ബോള്‍ ആയിരിക്കും.

 

Comments

comments