ചത്തീസ്ഗഢിൽ മാവോയിസ്റ്റുകൾ കൊല്ലപ്പെട്ടു

0

ചത്തീസ്ഗഢിൽ ഏറ്റുമുട്ടലിൽ നാല് മാവോയിസ്റ്റുകൾ കൊല്ലപ്പെട്ടു. പോലീസും മാവോയിസ്റ്റുകളും തമ്മിലുണ്ടായ ഏറ്റുമുട്ടലിലാണ് ഇവർ കൊല്ലപ്പെട്ടത്.

പസ്തറിന് സമീപം പാമോഡിലാണ് ഏറ്റുമുട്ടലുണ്ടായത്. ചത്തീസ്ഗഢ് പോലീസും സി ആർ പി എഫും സംയുക്തമായാണ് ഓപ്പറേഷൻ സംഘടിപ്പിച്ചതെന്ന് ബസ്തർ റേഞ്ച് ഐജി എസ് ആർ പി കല്ലൂരി പറഞ്ഞു.

ബസ്തറിൽ കഴിഞ്ഞയാഴ്ചയും നാല് മാവോയിസ്റ്റുകളെ വധിച്ചതായും ഇവരിൽനിന്ന് എ കെ 47 തോക്കുകൾ ഉൾപ്പെടെയുള്ള ആയുധങ്ങൾ പിടിച്ചെടുത്തതായും പോലീസ് പറഞ്ഞു. പോലീസിന്റെ കണക്ക് പ്രകാരം ഈ വർഷം 65 മാവോയിസ്റ്റുകളാണ് കൊല്ലപ്പെട്ടത്.

Comments

comments

youtube subcribe