71 കാരിയ്ക്ക് വരനായി 17കാരൻ

0

71 വയസ്സ് പ്രായമുള്ള അൽമെഡ ഇറൈലിന് താങ്ങായി ഇനി 17 കാരൻ ഗാരി ഹാർഡ്വിക്. മൂന്നാഴ്ചത്തെ പ്രണയത്തിനൊടുവിൽ ഇരുവരും വിവാഹിതരായി. അൽമെഡയുടെ മകന്റെ സംസ്‌കാര ചടങ്ങിനിടയിലാണ് ഇരുവരും തമ്മിൽ കണ്ടുമുട്ടുന്നത്. ശേഷം മൂന്നാഴ്ച നീളുന്ന പ്രണയം. പിന്നീട് വിവാഹിതരാകാമെന്ന തീരുമാനവും. ആദ്യം മക്കളും ബന്ധുക്കളും എതിർത്തെങ്കിലും ഇരുവരുടേയും പ്രണയത്തിന് മുമ്പിൽ അവർ സമ്മതം മൂളി.

പ്രായ വ്യത്യാസം തങ്ങളുടെ ജീവിതത്തെ ഒരിക്കലും ബാധിക്കില്ലെന്ന് ഇരുവരും പറയുന്നു. നാലു മക്കളുടെ അമ്മയാണ് 71 കാരിയായ അൽമെഡ.

അൽമെഡയുടെ ആദ്യ ഭർത്താവ് ഡൊണാൾഡ് 43ആം വയസ്സിലാണ് മരിക്കുന്നത്. മകൻ 45ആം വയസ്സിലും. ഭർത്താവിന്റെ മരണത്തോടെ ഏറെ ശൂന്യതയിലായിരുന്നു താനെന്ന് അൽമെഡ പറഞ്ഞു. അടുത്തിടെ മകൻ കൂടി മരിച്ചതോടെ തളർന്നുപോയ തനിക്ക് ആശ്വാസമായത് ഗാരിയാണെന്നും അൽമെഡ. താൻ സ്വപ്‌നം കണ്ട ജീവിത പങ്കാളിയെതന്നെയാണ് തനിക്ക് ലഭിച്ചതെന്ന് ഗാരിയും പറഞ്ഞു.

Comments

comments