ഇസ്ലാമിക് സ്റ്റേറ്റ് ഭീകരരുടെ ലാപ്‌ടോപ്പുകളിൽ നിറയെ അശ്ലീല ദൃശ്യങ്ങൾ

0

ഇസ്ലാമിക് സ്റ്റേറ്റ് ഭീകരരുടെ ലാപ്‌ടോപ്പുകളിൽ 80ശതമാനവും അശ്ലീല ദൃശ്യങ്ങളെന്ന് വെളിപ്പെടുത്തൽ. മുൻ അമേരിക്കൻ രഹസ്യാന്വേഷണ ഉദ്യോഗസ്ഥനായ മിഷേൽ ഫ്‌ലിൻ ആണ് വെളിപ്പെടുത്തലുകളുമായി രംഗത്തെത്തിയിരിക്കുന്നത്.

ഭീകരരിൽനിന്ന് സൈന്യം പിടിച്ചെടുത്ത ലാപ്‌ടോപ്പുകളിൽ കലാപദൃശ്യങ്ങളും തല വെട്ടുന്ന വീഡിയോകളുമായിരുന്നെന്നും മിഷേൽ ഫ്‌ലിൻ പറഞ്ഞതായി ഡെയ്‌ലി മെയിൽ റിപ്പോർട്ട് ചെയ്യുന്നു.

അശ്ലീല ചിത്രങ്ങളാണ് ബലാത്സംഗങ്ങളും മൃഗീയ കൊലപാതകങ്ങളും നടത്താൻ ഇസ്ലാമിക് സ്റ്റേറ്റ് ഭീകരരെ പ്രോത്സാഹിപ്പിക്കുന്നതെന്നും ഫ്‌ലിൻ പറഞ്ഞു. ഇവരെ നേരിടണമെങ്കിൽ ഈ ഭീകരസംഘടനയെ കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ ശേഖരിക്കുകയും അവരുടെ ആശയ വിനിമയോപാധികളെ തകർക്കുകയും വേണമെന്നും മിഷേൽ ഫ്‌ലിൻ പറഞ്ഞതായും റിപ്പോർട്ടിൽ പറയുന്നു.

 മിഷേൽ ഫ്‌ലിൻ
മിഷേൽ ഫ്‌ലിൻ

ഇസ്ലാമിക് സ്‌റ്റേറ്റ് അശ്ലീല ദൃശ്യങ്ങൾ കാണുന്നുണ്ടെന്ന് ആദ്യമായല്ല ആരോപണം ഉയരുന്നത്. കഴിഞ്ഞ വർഷം മുൻ ലണ്ടൻ മേയർ ആയിരുന്ന ബോറിസ് ജോൺസണും സമാന ആരോപണം ഉന്നയിച്ചിരുന്നു.

ഫ്‌ലിന്റിന്റെ വാക്കുകൾ ശരിവെച്ചുകൊണ്ട്, 2001 സെപ്തംബർ 11ന് വേൾഡ് ട്രേഡ് സെന്ററിന് നേരെയുണ്ടായ ആക്രമണശേഷം ഭീകരർ ലാസ് വേഗാസിലേയും ബോസ്റ്റണിലേയും ഫ്‌ളോറിഡയിലേയും സ്ട്രിപ് ക്ലബുകളും ഡാൻസ് ബാറുകളും സന്ദർശിച്ചിരുന്നുവെന്നും അമേരിക്കൻ ഉദ്യോഗസ്ഥൻ പറയുഞ്ഞു.

Comments

comments