കെ.പി.എ.സി ലളിത സംഗീത നാടക അക്കാഡമിയുടെ ചെയർപേഴ്സൺ ആകും

0

കേരള സംഗീത നാടക അക്കാഡമിയുടെ ചെയർപേഴ്‌സണയായി മുതിർന്ന നടി കെ.പി.എ.സി ലളിത നിയമിതയായേക്കും. നിലവിലെ ചെയർമാൻ സൂര്യ കൃഷ്ണമൂർത്തി സ്ഥാനമൊഴിയുന്ന സാഹചര്യത്തിലാണിത്. എന്നാൽ ഇതു സംബന്ധിച്ച അന്തിമ തീരുമാനം ഉണ്ടായിട്ടില്ല.

കെ.പി.എ.സി ലളിതയെ നിയമസഭാ തിരഞ്ഞെടുപ്പിൽ വടക്കാഞ്ചേരി മണ്ഢലത്തിൽ മത്സരിപ്പിക്കാൻ ഇടതുമുന്നണി ആലോചിച്ചിരുന്നു. എന്നാൽ ചില വിവാദങ്ങൾ ഉണ്ടായതോടെ അവർ പിന്മാറുകയായിരുന്നു.

Comments

comments