അധികൃതരുടെ കണ്ണു തുറക്കാനും വേണം പൂജ

റോഡിലെ കുഴികൾ കാരണം ബംഗ്ലൂരു എച് എസ് ആർ ലേഔട്ട് വാസികൾ സഹികെട്ടിരിക്കുകയാണ്. കുഴിയടക്കണമെന്ന് തുടരെ തുടരെ ആവശ്യപ്പെട്ടിട്ടും അധികൃതരുടെ ഭാഗത്തുനിന്ന് യാതൊരു നടപടിയും ഉണ്ടായില്ല. ഒടുവിൽ സഹികെട്ട് അവസാന ശ്രമമായി അവർ ഒരു സാഹസത്തിന് മുതിർന്നു.

അധികാരക്കസേരയും കെട്ടിപ്പിടിച്ച് കണ്ടില്ലെന്ന് നടിച്ചിരിക്കുന്ന ഉദ്യോഗസ്ഥ വൃന്ദങ്ങളഎ ഉണർത്താൻ കുഴി പൂജ. പൂജ ഫലിച്ചെന്നു മാത്രമല്ല അധികൃതർക്ക് മറ്റ് മാർഗ്ഗങ്ങളില്ലാതെ പെട്ടന്നുതന്നെ പ്രശ്‌നത്തിന് പരിഹാരം കാണേണ്ടിയും വന്നു.

pothole poojaഒരാഴ്ച്ച മുമ്പ് അവിടുത്തെ ഏറ്റവും വലിയ കുഴിയായ 11 സെക്ടർ ക്രോസ് വണ്ണിലെ വലിയ കുഴിയിലായിരുന്നു പ്രദേശവാസികളുടെ ആദ്യ പൂജ. പിന്നീട് കുഴിയിൽ വീണ് യാത്രികർക്ക് പരുക്കേൽക്കാതിരിക്കാനും പൂജ നടന്നു. തങ്ങളുടെ ഗതികേട് അയൽനാട്ടുകാരേയും ഓൺലൈൻ ലോകത്തേയും അറിയിക്കാൻ പൂജാ ചിത്രങ്ങൾ സോഷ്യൽ മീഡിയകളിൽ പോസ്റ്റ് ചെയ്യാനും അവർ മറന്നില്ല.

ചിത്രങ്ങൾ ഓൺലൈനിൽ വൈറലായി. അങ്ങിനെ ചിത്രങ്ങൾ ഉന്നത അധികാരികളുടെ കൺമുന്നിലുമെത്തി. അതോടെ പ്രാദേശിക അധികൃതർക്ക് ഉത്തരവെത്തി കുഴി എത്രയും പെട്ടെന്ന് അടയ്ക്കണമെന്ന്.

⇦ വാർത്തകൾ അറിയൂ ഫേസ്ബുക്കിലൂടെ!!! നിങ്ങളുടെ ഫേസ്ബുക്കിൽ Latest News updates ലഭിക്കുവാൻ 24 News ഒഫിഷ്യൽ ഫേസ്ബുക്ക് പേജ് like ചെയ്യുക.
Click here to download Firstnews
SHARE