രാമായണ മാസത്തിന് ഇന്ന് തുടക്കം

ഭക്തിയുടേയും ആധ്യാത്മികതയുടേയും നിറവിൽ രാമായണ മാസത്തിന് ഇന്ന് തുടക്കം. ഇനി ഒരു മാസം നീളുന്ന രാമജപം. രാമായണ മന്ത്രങ്ങൾ മുഴങ്ങുന്ന മനസ്സുമായി ഒരു മാസക്കാലം പ്രാർത്ഥനാ നിരതമാകുന്ന നിമിഷങ്ങൾ. കർക്കിടകമാസം രാമായണ മാസമായി ആഘോഷിക്കുകയാണ് ഓരോ ഹൈന്ദവ കുടുംബങ്ങളും.

ശനിയാഴ്ച മുതൽ നീളുന്ന ഒരു മാസത്തെ രാമായണ മാസാഘോഷങ്ങൾക്ക് ദേവസ്വം ബോർഡ് ഇന്ന് തുടക്കമിടും. ദേവസ്വം ബോർഡ് നടത്തുന്ന ആഘോഷങ്ങളുടെ സംസ്ഥാന തല ഉദ്ഘാടനം ഇന്ന് നടക്കും.

⇦ വാർത്തകൾ അറിയൂ ഫേസ്ബുക്കിലൂടെ!!! നിങ്ങളുടെ ഫേസ്ബുക്കിൽ Latest News updates ലഭിക്കുവാൻ 24 News ഒഫിഷ്യൽ ഫേസ്ബുക്ക് പേജ് like ചെയ്യുക.
youtube subcribe
SHARE